കോട്ടയം: സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മഹിളാ കോണ്‍ഗ്രസ് കത്ത് നല്കി. സംസ്ഥാന കോണ്‍ഗ്രസില്‍ അര്‍ഹമായ പ്രാധാന്യം നേതൃത്വം നല്‍കുന്നില്ലെന്നും മഹിളാ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു.
നേരത്തെ ഏറ്റുമാനൂര്‍ സീറ്റിലേക്ക് ലതികയെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചെങ്കിലും മണ്ഡലം കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിന് നല്‍കിയതോടെ ഈ സാധ്യത അടയുകയായിരുന്നു. പിന്നീട് കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചെങ്കിലും അന്തിമ ചര്‍ച്ചയില്‍ തഴയപ്പെട്ടു. കോട്ടയം ജില്ലയിലെ ഏക വനിതാ പ്രാതിനിധ്യമായി വൈക്കത്ത് പി.ആര്.സോന സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതും ലതികയ്ക്ക് തിരിച്ചടിയായി.