തൃശൂർ: ആറാട്ടുപുഴയിൽ പത്ത് വയസുകാരി പുഴയില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ പഴയചാലില്‍ പുത്തന്‍വീട്ടില്‍ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകള്‍ അലീന സൂസന് കോശിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ സംഭവം നടന്നത്. പുഴയിലേക്ക് ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴയുടെ പടിയില്‍ ചവറുകള്‍ കിടക്കുന്നത് പിതാവിന്റെ ശ്രദ്ധയിപ്പെട്ടിരുന്നു.
ഇത് കണ്ട് സംശയം തോന്നിയ പിതാവ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പുഴയില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.