പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ; ചൊവ്വാഴ്ച്ച സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം അവസാനിപ്പിച്ചു, ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും റോഡ്ഷോ അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു ഏറെ ആവേശത്തോടെയാണ് മുന്നണികൾ പ്രചാരണം അവസാനിപ്പിച്ചത്.

നാളെ വീടുകൾ സന്ദർശിച്ച് വോട്ടുകൾ ഉറപ്പിക്കുന്ന പ്രവർത്തനമായിരിക്കും സ്ഥാനാർത്ഥികൾ നടത്തുക. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശമായി മാറിയത്. നേമത്ത് കെ മുരളീധരന്‍റെ പ്രചാരണത്തിനെത്തിയ രാഹുൽ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകർന്നാണ് മടങ്ങിയത്.

ഇടതുപക്ഷത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ ചെങ്കടലാക്കിയ റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകളിൽ ആവേശമായത്. ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളിൽ ശ്രദ്ധയൂന്നിയത്.മറ്റന്നാളാണ്‌ സംസ്ഥാനത്ത് വോട്ടെടുപ്പ്. സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാരാകും മറ്റന്നാൾ വിധിയെഴുതുക.മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *