കഴക്കൂട്ടം നല്‍കിയില്ലെങ്കില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല

Kerala Latest News

തിരുവനന്തപുരം: കഴക്കൂട്ടം സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന ശോഭ മത്സരിക്കാനില്ലെന്ന് നേരത്തെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല.

പിന്നീട് ദേശീയ നേതാവ് പ്രഹ്‌ളാദ് ജോഷി ഇടപെട്ട് ശോഭയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹം ശോഭാ സുരേന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴക്കൂട്ടം സീറ്റ് നല്‍കിയാല്‍ മത്സരിക്കാമെന്ന് ഉറപ്പും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *