ലക്നൗ: നന്ദ്ഗ്രാം മേഖലയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഹിന്ദോന്‍ മെട്രൊ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. 13-കാരനായ മകനോടൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു യുവതി.
ഇതിനിടെ നാലു പേര് ഇവരെ കാറിലേക്ക് വലിച്ചിടുകയും വാഹനത്തില്‍ വെച്ച് ഒരാള്‍ പീഡിപ്പിക്കുകയുമായിരുന്നു. കേസില്‍ ആസിഫ്, ഷദാബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ നിന്ന് കാറും, പിസ്റ്റളും, വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ശേഷിക്കുന്ന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിഐജി അമിത് പഥക് പറഞ്ഞു.