തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ലോക്ഡൗണിലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന് രക്ഷിക്കുക എന്നതുപോലെ തന്നെ ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്.
എവിടെയെങ്കിലും രോഗം കൂടുതലായി കണ്ടാല്‍ അവിടെ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും. അക്കാര്യം സര്‍ക്കാര്‍ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് വാക്സീന് ക്ഷാമമുണ്ട്. വലിയ ക്യാമ്പ് വെച്ച് എല്ലാവര്ക്കും വാക്സിന് കൊടുക്കുക എന്ന ദൗത്യം നിര്‍വഹിക്കാനൊരുങ്ങുമ്പോള്‍ വാക്സിന്റെ കുറവ് നല്ലതോതില്‍ അനുഭവപ്പെടുന്നുണ്ട്. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.