തുടര്‍ഭരണം ഉറപ്പ്; 80 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തല്‍

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. 80 സീറ്റുകള്‍ നേടുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗത്തില്‍ വിലയിരുത്തി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാല്‍ അത് അധികാരത്തിലെത്താന്‍ മാത്രമുള്ള നേട്ടമുണ്ടാക്കാനായില്ലെന്നും യോഗത്തില്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *