ന്യൂയോര്‍ക്ക്:193 അംഗങ്ങളുള്ള ഐക്യരാഷ്ട്ര സഭ ജനറല്‍ അംസ്ലബിയുടെ പൂതിയ പ്രസിഡന്റായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രിയായ മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് തിരഞ്ഞെടുക്കപെട്ടു. ഐക്യരാഷ്ടസഭയുടെ 73 വര്‍ഷത്തെ ചരിത്രത്തില്‍ തലപ്പത്ത് എത്തുന്ന നാലാം വനിതയാണ് എസ്പിനോസ ഗാര്‍സെസ.അടുത്ത ജനറല്‍ അസംബ്ലിയില്‍ എസ്പിനോസ ഗാര്‍സെസ് ചുമതലയേല്‍ക്കും.നേരത്തെ 2006ലായിരുന്നു ഐക്യരാഷ്ടസഭയില് പ്രസിഡന്ററായി ഒരു വനിത അവസാനമായി സേവനം അനുഷ്ഠിച്ചത്. ബഹറിന്റെ ഷീക്ക ഹയാ റാഷദ് അല്‍ ഖലിഫായിരുന്നു ഇത്.ഇതുമായി ബന്ധപ്പെട്ട പ്രമേയം ചൊവ്വാഴ്ച്ചയാണ് ജനറല്‍ അസംബ്ലി അംഗീകരിച്ചത്.ഗാര്‍സെസ് ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബേത്ത് ഫ്ലോറസ് ഫ്ലേക്കിനെ തോല്‍പ്പിച്ചാണ് പ്രസിഡന്റ് പദത്തിലെത്തുന്നത്. 62ന് എതിരെ 128 വോട്ടാണ് ഗാര്‍സെസ് നേടിയത്.
നിലവിലെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്തംബറിലാണ് സ്ഥാനമൊഴിയുക. അന്ന് എസ്പിനോസ ഗാര്‍സെസ് ചുമതലയേല്‍ക്കും.