കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആര്‍.ബി.ഐ

India Latest News

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ രാജ്യം നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കുമെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക നിയന്ത്രണങ്ങള്‍ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാര്‍ച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം.

ഇതില്‍ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാള്‍ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *