കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഇന്നു വ്യാപാരികള്‍ കടകളടച്ചു സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സൂചനാ സമരം നടത്തുന്നത്.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് മറ്റു സമരപരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര അറിയിച്ചു.