കൊവിഡ് രോഗികള്‍ കൂടുന്നു; ഇന്നലെ 45,892 പേര്‍ക്ക് രോഗബാധ

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കൊവിഡ് രോഗികള്‍. ഇന്നലെ 45,892 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്.

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,07,09,557 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 817 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,05,028 ആയി ഉയര്‍ന്നു. നിലവില്‍ 4,60,704 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 44,291 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,98,43,825 ആയി ഉയര്‍ന്നു. ഇതുവരെ 36,48,47,549 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും 24 മണിക്കൂറിനിടെ 33,81,671 പേര്‍ കൂടി കുത്തിവെയ്പ് സ്വീകരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *