കൊച്ചി: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ യോഗത്തില്‍ തമ്മിലടി. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്. അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.