vellapally nadeshan

മാണി എരണ്ടയെ പോലെയെന്ന് തെളിയിച്ചെന്ന് വെള്ളാപ്പള്ളി

Kerala

കൊല്ലം: കെ.എം മാണി എരണ്ടയെ പോലെയാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും ഇന്നല്ലെങ്കില്‍ നാളെ മാണി യു.ഡി.എഫില്‍ ചേരുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എരണ്ടയ്ക്ക് താറാവിന്റെ രൂപമാണ്. താറാവ് കരയിലും വെള്ളത്തിലും കാണും. എരണ്ടയാകട്ടെ എത്ര പറന്നാലും വെള്ളത്തില്‍ തന്നെയാണ് വന്നിറങ്ങുക. ഇതു തന്നെയാണ് മാണിയുടെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇത് മനസിലാക്കാന്‍ എല്‍.ഡി.എഫിന് കഴിയാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതോടെ മാണി ജയിക്കുകയും യു.ഡി.എഫ് തോല്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. യു.ഡി.എഫിന് ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണെന്നും പാര്‍ട്ടി തമ്മിലടിച്ച് തീരാന്‍ പോകുകയാണെന്നും മൃതസഞ്ജിവനി കൊടുത്താല്‍ പോലും ഇനി യു.ഡി.എഫ് രക്ഷപെടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *