കെ.പി.സി.സി ആസ്ഥാനത്ത് കരിങ്കൊടിയും ഫ്‌ളെക്‌സും

Kerala Latest News

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ തുടങ്ങിയ ഉള്‍പ്പോര് തുടരുകയാണ്. കെപിസിസി ആസ്ഥാനത്ത് നേതൃത്വത്തിനെതിരേ ഫ്‌ളെക്‌സ് ബോര്‍ഡും പോസ്റ്ററുകളും കരിങ്കൊടിയും ഉയര്‍ത്തി. നാടാര്‍ സമുദായത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്നാണ് ഫ്‌ളെക്‌സിലെ ആക്ഷേപം.

കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചെന്നാണ് ഫ്‌ളെക്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമുദായത്തിനു ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധമുണ്ടെന്നും കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.

ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തില്‍ ഉയര്‍ന്ന പരാതികള്‍ കെപിസിസി ഭാരവാഹികളെ നിര്‍ണയിക്കുന്‌പോള്‍ പരിഹരിക്കുമെന്നു മുതിര്‍ന്ന നേതാക്കള്‍ വിശദീകരിക്കുന്‌പോളാണ് കെപിസിസി ആസ്ഥാനത്തു പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരെത്തി കരിങ്കൊടയും പോസ്റ്ററും പിന്നീട് നീക്കം ചെയ്തു. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറത്തും പത്തനംതിട്ടയിലും ഫ്ളെക്സും കരിങ്കൊടി ഉയര്‍ത്തലിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *