വാളയാർ പീഡന കേസിൽ സിബിഐ യുടെ നിലവിലെ കുറ്റപത്രം തള്ളി പോക്സോ കോടതി. പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. പെൺകുട്ടിയുടെ അമ്മ നിൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തൽ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയിൽ സമർപ്പിച്ചിരുന്നത്.
എന്നാൽ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്.