‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടന് ജോയ് മാത്യു .യാഥാര്‍ത്ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ജോയ് മാത്യുവിനെ കൂടാതെ എഴുത്തുകാരായ ബെന്യാമിനും ശാരദക്കുട്ടി അടക്കമുള്ളവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമ തിയറ്ററില്‍ തന്നെ കാണാനാണ് തീരുമാനം, ബന്യാമിന് കുറിച്ചു.
ജോയ് മാത്യുവിനെറ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വഴിയില്‍ കുഴിയുണ്ട്
മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാര്‍ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആള്‍രൂപങ്ങള്‍ക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കില്‍
‘ന്നാ താന്‍ കേസ് കൊട് ‘
———————————
NB:തിരുത്ത് ‘വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട് ‘എന്നാണ് വായിക്കേണ്ടത്