തിരുവനന്തപുരം: കാറിനു സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎ യുവാവിനെ മർദിച്ച കേസിൽ ആരോപണ വിധേയനായ അഞ്ചൽ സിഐയെ സ്ഥലം മാറ്റി. സിഐ മോഹന്‍ദാസിനെ പൊന്‍കുന്നത്തേക്കാണ് സ്ഥലം മാറ്റിയത്. സിഐയ്ക്ക് അന്വേഷണ ചുമതല നൽകിയത് വിവാദമായിരുന്നു. അക്രമത്തിന് സിഐ ദൃക്സാക്ഷിയായിരുന്നു.
സിഐ മോഹന്‍ദാസിന്റെ വീടിന് സമീപത്ത് വച്ച് ഗണേഷ് കുമാര്‍ എംഎല്‍എ അനന്തകൃഷ്ണനെന്ന യുവാവിനെ മര്‍ദിച്ചെന്നാണ് കേസ്. സംഭവത്തിൽ അനന്തകൃഷ്ണനും അമ്മ ഷീനയും പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും എടുത്തില്ല. എംഎൽഎക്കെതിരെ നിസാര വകുപ്പ് പ്രകാരം കേസെടുത്തപ്പോൾ മർദനമേറ്റ യുവാവിന്റെ പേരിൽ കടുത്ത വകുപ്പുകൾ ചുമത്തിയെന്നു പരാതി ഉയർന്നിരുന്നു.
എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടായിരുന്നു തുടക്കം മുതല്‍ സിഐ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിഐയെ ഏല്‍പ്പിക്കുന്നത് കേസ് അട്ടിമറിക്കുന്നതിനാണെന്നുമാണ് ആരോപണം ഉയര്‍ന്നത്.