കാഞ്ഞിരപ്പള്ളി :രണ്ടുമാസത്തെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു ബുധനാഴ്ച സ്വദേശത്ത് തിരിച്ചെത്തിയ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി കാഞ്ഞിരപ്പള്ളിയില്‍ ഹോം ക്വാറന്റീനില്‍. ആനക്കല്ലിലെ വീട്ടില്‍ അമ്മയ്ക്കും ഭര്‍ത്താവിനും ജോലിക്കാര്‍ക്കുമൊപ്പം താമസിക്കുന്ന പ്രൊഫ. പ്രമീളാദേവി , വീടിനുള്ളിലെ സ്വന്തം മുറിയില്‍ തന്നെ കടുത്ത ക്വറന്റീനില്‍ കഴിയുകയാണ് .മുറിക്ക് പുറത്തിറങ്ങാതെ കഴിയുന്ന ടീച്ചര്‍ക്ക് ‘അമ്മ ഭക്ഷണം ജനാലക്കരികില്‍ എത്തിച്ചുനല്‍കും.
താന്‍ കാരണം ആരും ബുദ്ധിമുട്ടരുതെന്ന സ്വയം തോന്നലാണ് ടീച്ചറെ ഇപ്രകാരം കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്. രണ്ടുമാസമായി അമേരിക്കയിലെ മിഷിഗണ്‍ ,ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റികളില്‍ വിവിധ ക്ലാസുകള്‍ എടുക്കാനും ,പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും സന്ദര്‍ശനത്തിലായിരുന്ന പ്രൊഫ .പ്രമീളാദേവി ,ബി ജെ പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതയായത് കഴിഞ്ഞയാഴ്ചയാണ് . അമേരിക്കയില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ കോട്ടയം ജില്ലയില്‍ നിരവധി സ്വീകരണ പരിപാടികള്‍ ഇട്ടിരുന്നെങ്കിലും അതെല്ലാം കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാം മാറ്റിവെച്ചു. അമേരിക്കയില്‍ ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നൊക്കെ അവശ്യ സാധനങ്ങള്‍ കൂട്ടമായി വാങ്ങുന്ന കാഴ്ച അമ്പരപ്പിച്ചുവെന്ന് ഡോ .പ്രമീളാദേവി പറഞ്ഞു .
ലോകം മൊത്തം വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും ഉറപ്പുവരുത്തണമെന്ന് ടീച്ചര്‍ പറഞ്ഞു. സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാല്‍ ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണയെന്ന മഹാമാരിയെ ഇന്ത്യയില്‍ നിന്നും പടികടത്താമെന്ന് സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അംഗം കൂടിയായ ഡോ. പ്രമീളദേവി ചൂണ്ടിക്കാട്ടുന്നു.