നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു

Kerala Latest News

കൊച്ചി:മുതിർന്ന ചലച്ചിത്ര-സീരിയൽ നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു.88 വയസായിരുന്നു.വർധക്യസഹജങ്ങളായ രോഗങ്ങളേത്തുടർന്ന് തൃപ്പുണിത്തുറയിലാണ് അന്ത്യം.അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.നാടക ലോകത്തു നിന്നുമാണ് സിനിമാരംഗത്തെത്തിയത്.

തൃപ്പുണിത്തുറയിലായിരുന്നു ജനനം.1947-ൽ ഏഴാം ക്ലാസിൽ വെച്ച് സാമ്പത്തിക പരാധീനതകൾ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. ആ വാശിയിൽ നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.

1956-ൽ “വിവാഹ ദല്ലാൾ” എന്നതായിരുന്നു ആദ്യ നാടകം. 1957-ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങി. രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *