ത​മി​ഴ് ന​ട​ൻ സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി

Movies

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ക​ഴി​ഞ്ഞ് സൂ​ര്യ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തിയതായി സ​ഹോ​ദ​ര​നും ന​ട​നു​മാ​യ കാ​ർ​ത്തി ട്വീ​റ്റ് ചെ​യ്തു.

”അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി, എ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്. ഏ​താ​നും ദി​വ​സ​ത്തേ​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. നി​ങ്ങ​ളു​ടെ​യെ​ല്ലാം പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ന​ന്ദി പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല.” – കാർത്തി ട്വീ​റ്റി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് സൂ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സൂര്യ ത​ന്നെ​യാ​ണ് രോ​ഗവി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്. “എ​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, ചി​കി​ത്സ​യി​ലാ​ണ്. ജീ​വി​തം ഇ​തു​വ​രെ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ലെ​ന്ന് ന​മു​ക്ക​റി​യാം. ഹൃ​ദ​യം ത​ള​ർ​ന്നു പോ​ക​രു​ത്. അ​തേ​സ​മ​യം, സു​ര​ക്ഷ​യും ശ്ര​ദ്ധ​യും അ​ത്യാ​വ​ശ്യ​മാണ്.” – സൂ​ര്യ പ​റ​ഞ്ഞി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *