ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സ തേടുന്നവരില്‍ 90% ആളുകള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ പ്രതിദിന മരണസംഖ്യയും വീണ്ടും ആയിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,185 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,42,91,917 ആയി. മരണസംഖ്യ 1,74,308 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 15,69,743 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വ്യാഴാഴ്ച മാത്രം 1,18,302 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,25,47,866 ആയി. ഇതുവരെ 11,72,23,509 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി.