മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമം: ചെന്നിത്തല

Kerala Latest News

കൊല്ലം: കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യമേഖലയെ അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

കമ്പനി ആസൂത്രണം ചെയ്യുന്നത് വന്‍ കൊള്ളയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുന്നത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ്. ന്യൂയോര്‍ക്കില്‍ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി.

ഇഎംസിസി കമ്പനിക്ക് ആകെ മൂലധനം 10 ലക്ഷം രൂപയാണ്. രണ്ട് വര്‍ഷം മുന്‍പാണ് കമ്പനി രൂപീകരിച്ചത്. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ എങ്ങനെ നല്‍കിയെന്ന് ചെന്നിത്തല ചോദിച്ചു. ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല.

Leave a Reply

Your email address will not be published. Required fields are marked *