രാജ്യത്ത് ഇന്നലെ 46,617 പേര്‍ക്ക് കൊവിഡ്; 853 മരണം

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 46,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 59,384 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതുതായി 46,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,09,637 ആണ്.

രാജ്യത്ത് 2,95,48,302 പേര്‍ രോഗമുക്തി നേടി. 853 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 4,00,312 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 34,00,76,232 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *