മകനും മരുമകള്‍ക്കും കൊവിഡ്; ആരോഗ്യമന്ത്രി ക്വാറന്റൈനില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചു. ശൈലജ ടീച്ചര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെടല്‍ നടത്തുമെന്ന് അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

Continue Reading

പരുമ്പാവൂരില്‍ യുവാവ് സുഹൃത്തിനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു

കൊച്ചി: പരുമ്പാവൂര്‍ തുരുത്തിയില്‍ യുവാവ് സുഹൃത്തിനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവച്ചത്. തുരുത്തി പുനത്തില്‍കുടി സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലില്‍ ഹിരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെടിയേറ്റ വിഷ്ണുവിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആവശ്യമില്ല; ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. പി.ടി സക്കറിയാസ്. വീഴ്ചയില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പാക്കണമന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ക്ലസ്റ്റര്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് വിശദമായി പഠിക്കണം. അതിനെ കുറിച്ച് സംശയം മാത്രമേയുള്ളൂ. രാജ്യാന്തര തല ഏജന്‍സികള്‍ക്കേ അത് പഠിക്കാന്‍ സാധിക്കൂ. ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നേരത്തെ അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള വൈറസ് വളരെ വേഗത്തില്‍ വായുവിലൂടെ […]

Continue Reading

കൊവിഡ്; മലപ്പുറത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

മലപ്പുറം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുപരിപാടികള്‍ ആള്‍ക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയില്‍ ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. പലയിടത്തും 15 ശതമാനത്തിന് മുകളിലാണ് പോസ്റ്റിവിറ്റി നിരക്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസര്‍ […]

Continue Reading

കൊവിഡ് അതിരൂക്ഷം; 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,761 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ […]

Continue Reading

ആശങ്കയ്ക്ക് അറുതിയില്ല; കേരളത്തില്‍ ഇന്ന് 13,644 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ […]

Continue Reading

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു

തിരുവന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 5 മണി വരെയായിരിക്കും കര്‍ഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കര്‍ഫ്യു. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.

Continue Reading

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും

തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികള്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയ ആളുകള്‍ക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാര്‍ക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ ഒരു മെഡിക്കല്‍ സംഘത്തെ […]

Continue Reading

കൊച്ചിയില്‍ 3,000 കോടിയുടെ ലഹരിമരുന്നുമായി ബോട്ട് പിടിയില്‍

കൊച്ചി: വന്‍ ലഹരിമരുന്ന് ശേഖരവുമായി മത്സ്യബന്ധന ബോട്ട് നേവി പിടികൂടി. അറബിക്കടലില്‍ നിന്നാണ് മീന്‍പിടുത്ത ബോട്ട് കസ്റ്റഡിയിലെടുത്തത്. 300 കിലോ ലഹരി മരുന്നാണ് ബോട്ടിലുണ്ടായിരുന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് രാജ്യാന്തര വിപണിയില്‍ മൂവായിരം കോടി രൂപ വില വരും. ബോട്ടും ജീവനക്കാരെയും കൊച്ചി തുറമുഖത്തെത്തിച്ചു.

Continue Reading

കൊവിഡ് വ്യാപനം; എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് സ്ഥാനത്ത് രൂക്ഷമാണെങ്കിലും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. നാല് പരീക്ഷകള്‍ കൂടിയാണ് ഇനി നടക്കാനുള്ളത്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനൊപ്പം കുട്ടികളുടെ ശരീര ഊഷ്മാവ് പരിശോധിച്ചായിരിക്കും പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുക എന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സിബിഎസ്ഇ, പിഎസ്സി, സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ […]

Continue Reading