അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനു തൂക്കക്കുറവോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പോസ്റ്റ്മാര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Continue Reading

മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്ല്യ പങ്കാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പിംഗ്ലര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. […]

Continue Reading

ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോയിസ്റ്റ് പോസ്റ്റര്‍. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഖനനത്തിനായി ബെല്ലാരി റെഡ്ഡിയെ എത്തിച്ചത് സിപിഎം ആണെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. ചക്കിട്ടപ്പാറയിലെ ഖനന പദ്ധതി ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതിനിടെ കര്‍ണാടകയിലെ റെഡ്ഡി ഗ്രൂപ്പ് എത്തിയിരുന്നു. റെഡ്ഡി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് വലിയ ഇരുമ്പ് അയിര്‍ ഖനന ഗ്രൂപ്പിനെ കൊണ്ടുവന്നുവെന്നാണ് മാവോയിസ്റ്റ് ആരോപണം. നാടിനെ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാവോയിസ്റ്റ് പോസ്റ്ററില്‍ ആരോപിക്കുന്നത്. പ്രദേശത്ത് മാവോയിസ്റ്റ് സംഘടനകളുടെ […]

Continue Reading

മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി. അല്‍പ്പ സമയം മുന്‍പാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതന്‍ വഴി ജലീല്‍ രാജി കത്ത് കാമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു. ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. […]

Continue Reading

സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നല്‍ സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നല്‍ സാധ്യത തുടരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത.ഉച്ചക്ക് 2 മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ […]

Continue Reading

കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു, അനസ്‌തേഷ്യയുടെ ഡോസ് കൂടിയെന്ന ആരോപണവുമായി ബന്ധുക്കൾ; ആശുപത്രിയിൽ സംഘർഷം

മലപ്പുറം: വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ കൈയൊടിഞ്ഞതിനെ തുടർന്ന് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷം. ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ ഖലീൽ ഇബ്രാഹിം- ഉമ്മുഹബീവി മൂന്നര ദമ്പതികളുടെ മൂന്നര വയസുള്ള മകൾ മിസ്‌റ ഫാത്തിമയാണ് മരണപ്പെട്ടത്. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോൾ മയക്കാനുള്ള മരുന്ന് കൊടുത്ത് വീണ്ടും ബാന്റെജിടാമെന്ന് പറഞ്ഞു. അനസ്‌തേഷ്യ ചെയ്തപ്പോൾ ഡോസ് കൂടിപ്പോയതാണ് കുട്ടിയുടെ മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ […]

Continue Reading

മന്‍സൂര്‍ വധക്കേസ്; പ്രതികള്‍ ഒത്തുചേരുന്നതിന്റെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ഒത്തുചേരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകം നടന്നതിന് നൂറു മീറ്റര്‍ അകലെവച്ചാണ് പ്രതികള്‍ ഒത്തു ചേര്‍ന്നത്. കൊലപാതകത്തിന് 15 മിനിറ്റ് മുന്‍പാണ് ഒത്തുചേരല്‍. പ്രതിയായ ശ്രീരാഗ് അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് […]

Continue Reading

തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍; ചികില്‍സയിലുള്ളവരുടെ എണ്ണം 12.64 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 1,61,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. ഇന്നലെ 97,168 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,22,53,697 ആയി ഉയര്‍ന്നു. നിലവില്‍ 12,64,698 പേര്‍ ചികില്‍സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 879 പേരാണ് കൊവിഡ് ബാധിച്ച് […]

Continue Reading

കൊവിഡ് കനക്കുന്നു; സംസ്ഥാനത്ത് ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വരും. പൊതു ചടങ്ങുകളുടെ സമയം രണ്ടു മണിക്കൂർ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്തും. ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. അതെ സമയം പൊതുചടങ്ങുകളിലെ പങ്കാളിത്തതിലെ നിയന്ത്രണങ്ങളിലും മറ്റു വ്യവസ്ഥകളിലും ഇളവുണ്ടായേക്കില്ല. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുക എന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് ഇടവേളക്ക് ശേഷം വീണ്ടും നിയന്ത്രണങ്ങളിലേക്ക് സർക്കാർ […]

Continue Reading

കേരളത്തില്‍ 5692 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക […]

Continue Reading