കണ്ണൂരിൽ ഗർഭിണിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോയ വാഹനത്തിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

ക​ണ്ണൂ​ർ: കണ്ണൂരിൽ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നത്തിന് നേരെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആക്രമിച്ചതായി പരാതി . പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ടാ​ണ് സം​ഭ​വം നടന്നത് .ഗർഭിണിയായ ചെ​റു​താ​ഴം സ്വ​ദേ​ശി​നി നാ​സി​ല​യെയാണ് കാ​റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ എ​ടാ​ട്ട് വ​ച്ച് ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സംഭവത്തിൽ ഇരുപതോളം പേർ ബൈക്കിലെത്തിയിരുന്നു .ഇവരാണ് വാ​ഹ​നം ത​ക​ര്‍​ത്ത​ത്. ഗു​രു​ത​രമായി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് […]

Continue Reading

കൊവിഡിന്റെ രണ്ടാം തരംഗം; രോഗവ്യാപനം വേഗത്തില്‍, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്ഥിതി സങ്കീര്‍ണമാകുമെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണ നിരക്കും ആദ്യത്തേതിനേക്കാള്‍ ഉയരുന്നതായാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ 1,78,000-ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം പുതുതായി സ്ഥിരീകരിച്ചതില്‍ 84 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം രോഗ വ്യാപനം സങ്കീര്‍ണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു […]

Continue Reading

ഇരട്ട ന്യൂനമര്‍ദം; കേരളമൊട്ടാകെ പരക്കെ മഴയ്ക്കു സാധ്യത

കൊച്ചി: സംസ്ഥാനമൊട്ടാകെ പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിനു തെക്കും പടിഞ്ഞാറും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായാണ് കാലാവസ്ഥാ ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കും.കേരളമൊട്ടാകെ പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. ഇത് മാലദ്വീപ് സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഏപ്രില്‍ നാല് വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴിന് അവസാനിപ്പിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറിനാണു പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തരുത്. ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.

Continue Reading

കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസര്‍ഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂര്‍ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), […]

Continue Reading

തലശേരിയില്‍ സി.ഒ.ടി നസീറിന് പിന്തുണ നല്‍കാന്‍ ബി.ജെ.പി തീരുമാനം

കണ്ണൂര്‍: ഒടുവില്‍ തലശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളിയത് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു. പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടര്‍മാരോട് ആരെ പിന്തുണയ്ക്കാന്‍ നിര്‍ദ്ദേശിക്കും എന്ന പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയത്. നസീര്‍ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികളൊന്നും മണ്ഡലത്തില്‍ […]

Continue Reading

വാക്‌സിനെടുത്താലും കൊവിഡ് വരാം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കാസര്‍ഗോഡ്: വാക്സിന്‍ സ്വീകരിച്ച 36 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പോസിറ്റീവായ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ്. ഇത് ഒട്ടും ആശങ്കയ്ക്ക് വക നല്‍കുന്ന കാര്യമല്ല. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനോ ഗുരുതരാവസ്ഥയിലാകാനോ ഉള്ള സാധ്യത തീര്‍ത്തും വിരളമാണെന്നും സംസ്ഥാന കൊവിഡ്-19 വിദഗ്ധസമിതി അംഗവും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ.ടി.എസ്. അനീഷ് പറഞ്ഞു. ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും വളരെ കുറവാണ്. വാക്സിന്‍ വിതരണം തുടങ്ങിയതിനു ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ […]

Continue Reading

പി.എം കിസാനിലൂടെ നല്‍കിയ 6000 രൂപ തിരിച്ചെടുക്കാന്‍ കേന്ദ്രനീക്കം; കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു

കോട്ടയം: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ കേന്ദ്ര നീക്കമെന്ന് റിപ്പോര്‍ട്ട്. ‘പി.എം കിസാന്‍’ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. കോട്ടയം പള്ളിക്കത്തോട്ടില്‍ മാത്രം നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചുവെന്നാണ് വിവരം. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര […]

Continue Reading

ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖ കൊമ്പന്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസ്സായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ മുന്‍നിരയിലായിരുന്നു വലിയ കേശവന്‍. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്ന വലിയ കേശവന്‍ ശാന്തസ്വഭാവിയുമായിരുന്നു. തിങ്കഴാഴ്ച രാവിലെ പതിനൊന്നരോടെയാണ് വലിയ കേശവന്‍ ചരിഞ്ഞത്. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവന്‍ അവശനിലയിലുമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാര്‍ 2000 മെയ് ഒമ്പതിനാണ് വലിയ കേശവനെ നടയ്ക്കിരുത്തിയത്. […]

Continue Reading

കോഴിക്കോട് ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം

കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയില്‍ നിന്നും ക്രൂര പീഡനം. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നു രണ്ടാനമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നല്ലൂര്‍ സ്വദേശി നിമിഷ,അമ്മ അംബിക എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതേസമയം പീഡന വിവരം പുറംലോകമറിഞ്ഞത് നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടിയില്‍ നിന്നുമാണ്. രണ്ടാനമ്മ നിസാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും കുട്ടി നാട്ടുകാരോട് പറഞ്ഞു. വീട് വിട്ടിറങ്ങിയ കുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയെ […]

Continue Reading