എ​വ​ർ ഗി​വ​ൺ ച​ലി​ച്ചു തു‌​ട​ങ്ങി​; തടസ്സം നീക്കിയതായി കമ്പനി അധികൃതർ

ക​യ്റോ: സൂ​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ഭീ​മ​ൻ ച​ര​ക്കു​ക​പ്പലായ എ​വ​ർ ഗി​വ​ൺ ച​ലി​ച്ച് തു​ട​ങ്ങി. ഷി​പ്പിം​ഗ് സ​ർ​വീ​സ​സ് ക​മ്പ​നി​യാ​യ ഇ​ഞ്ച്കേ​പ്പി​നെ ഉ​ദ്ധ​രി​ച്ച് രാ​ജ്യാ​ന്ത​ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൂടാതെ ത​ട​സ​ങ്ങ​ൾ നീ​ക്കി ക​പ്പ​ൽ ച​ലി​ച്ച് തു​ട​ങ്ങി​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

Continue Reading

സംസ്ഥാനത്ത് കോലിബി സഖ്യം, ഗുരുവായൂരില്‍ യു.ഡി.എഫ്- ബി.ജെ.പി ധാരണ ഉറപ്പിച്ചു; മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാനത്ത് കോ-ലി-ബി സഖ്യം നിലനില്‍ക്കുന്നുണ്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കോലിബി സഖ്യത്തിന്റെ വിശായമായ രൂപമാണ് ഇപ്പോൾ നിലവിലുള്ളത് ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിനു തെളിവാണെന്നും, ഗുരുവായൂരില്‍ യു.ഡിഎഫ് ബി.ജെ.പിയുമായി ധാരണ ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക […]

Continue Reading

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ തന്നെ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു;മൊഴി നൽകി സ്വപ്ന സുരേഷ്

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ തന്നെ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം അറിയിച്ചിരുന്നുവെന്നും സ്വപനയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു. സ്പീക്കര്‍ പറഞ്ഞിരുന്നത് ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണെന്നും സ്വപ്ന സുരേഷ് മൊഴി നൽകി. പല തവണ തന്നെ അവിടേക്ക് വിളിച്ചിട്ടും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

Continue Reading

സുപ്രീം കോടതി ഇടപെട്ടു; കൊലക്കേസില്‍ എം.എല്‍.എയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊലക്കേസില്‍ ബിഎസ്പി(ബഹുജന്‍ സമാജ് പാര്‍ട്ടി) എംഎല്‍എയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ദാമോ ജില്ലയിലെ പത്താരിയയിലെ എംഎല്‍എ, റാം ബായ് സിംഗിന്റെ ഭര്‍ത്താവ് ഗോവിന്ദ് സിംഗിനെയാണ് 2019ല്‍ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇടപെട്ട സുപ്രീം കോടതിയാണ് എത്രയും പെട്ടന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസ് മേധാവിയോട് നിര്‍ദേശിച്ചത്. നേരത്തെ, ഗോവിന്ദ് സിംഗിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിരുന്നു. ആദ്യം 30,000 രൂപ നല്‍കുമെന്ന് അറിയിച്ചുവെങ്കിലും പിന്നീട് […]

Continue Reading

വൈദ്യുത പോസ്റ്റിൽ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ യുഡിഎഫ് പ്രവർത്തകൻ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. ഇരുപത്തൊന്നു വയസുകാരനായ കാശി മുക്ക് സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പ്രചാരണ ബോർഡ് വൈദ്യുത പോസ്റ്റിൽ കെട്ടുന്നതിനിടെ സ്ട്രീറ്റ് ലൈറ്റ് വയറിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച സിനാൻ എംഎസ്എഫ് പ്രവർത്തകനാണ്.

Continue Reading

മ്യാൻമറിലെ തെരുവുകളിൽ കൂട്ടക്കുരുതി; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 114 പേര്‍; കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്

യാങ്കൂൺ: സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം, പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, സൈന്യത്തിന്റെ കൂട്ടക്കുരുതിയോട് അന്താരാഷ്ട്ര സമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാര്‍ത്തകള്‍ […]

Continue Reading

കേരളത്തില്‍ 2055 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Continue Reading

വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഡ്രൈവിങ് ലൈസന്‍സ്, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി), പെര്‍മിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടി കേന്ദ്രം. ലോക് ഡൗണ്‍ കാരണം പുതുക്കാന്‍ കഴിയാത്ത 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ചതോ 2021 മാര്‍ച്ച് 31 ന് അവസാനിക്കുന്നതോ ആയ വാഹന രേഖകളുടെ കാലാവധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിന് കാലാവധി തീര്‍ന്ന രേഖകള്‍ 2021 ജൂണ്‍ 30 വരെ […]

Continue Reading

മലപ്പുറത്ത് ക്ഷേത്രത്തില്‍ പൂരത്തിന് കൊണ്ടു വന്ന ആന ഇടഞ്ഞു

മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ എട്ടരയോടെ ആനയെ കുളിപ്പിക്കുവാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പാപ്പാനെ തട്ടിമാറ്റിയ ആന മുന്നോട്ടു പോയി. ക്ഷേത്രത്തിന്റെ പടിയിലേക്കു കയറിയ ആനയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ തളച്ചു. പാപ്പാന് പരിക്കില്ല. ഏഴ് ദിവസത്തെ പൂരാഘോഷം ക്ഷേത്രത്തില്‍ തുടരുകയാണ്.

Continue Reading