വൈദ്യുത പോസ്റ്റിൽ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു

Kerala Latest News

കണ്ണൂർ: മട്ടന്നൂരിൽ യുഡിഎഫ് പ്രവർത്തകൻ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. ഇരുപത്തൊന്നു വയസുകാരനായ കാശി മുക്ക് സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

പ്രചാരണ ബോർഡ് വൈദ്യുത പോസ്റ്റിൽ കെട്ടുന്നതിനിടെ സ്ട്രീറ്റ് ലൈറ്റ് വയറിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച സിനാൻ എംഎസ്എഫ് പ്രവർത്തകനാണ്.

Leave a Reply

Your email address will not be published. Required fields are marked *