തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണം; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്: തൊണ്ടര്‍നാട് മട്ടിലയത്ത് മാവോയിസ്റ്റ് പോസ്റ്റര്‍. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാണ് പോസ്റ്ററിലെ നിര്‍ദേശം. വ്യാഴാഴ്ച രാത്രിയാണ് പോസ്റ്ററികള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്നും കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തലസ്ഥാന ജില്ലയില്‍. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും 4.30ന് നേമം മണ്ഡലത്തിലെ കുമരിച്ചന്തയിലും ആറിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ പരിസരത്തുമാണ് പൊതുയോഗങ്ങള്‍. മന്ത്രിസഭാ യോഗത്തിലും സിപിഐഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും പങ്കെടുക്കേണ്ടതിനാല്‍ പതിവ് വാര്‍ത്താ സമ്മേളനം ഇന്ന് ഉണ്ടാകില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും ഇന്ന് തിരുവനന്തപുരം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് […]

Continue Reading

ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് താരിഖ് അന്‍വര്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ലതിക പാര്‍ട്ടിവിട്ടത് നിര്‍ഭാഗ്യകരമാണ്. ലതികക്ക് സീറ്റ് നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അവര്‍ മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തയാറായില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ കാര്യങ്ങളും രണ്ട് ഗ്രൂപ്പുകള്‍ തീരുമാനിക്കുന്നുവെന്ന് പി.സി ചാക്കോയുടെ ആരോപണത്തിന് താരിഖ് അന്‍വര്‍ മറുപടി നല്‍കി. എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ […]

Continue Reading

കണ്ണൂരില്‍ അയല്‍വാസിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ചെറുപുഴയില്‍ അയല്‍വാസിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്ന് രാവിലെ എട്ടുമണിക്കാണ് സംഭവം. അയല്‍വാസി ടോമിയുടെ വെടിയേറ്റാണ് മരണം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിര്‍ത്തത് എന്നാണ് പ്രാഥമിക വിവരം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ മര്‍ദ്ദിച്ച ബാലന്‍ മരിച്ചു

ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ മര്‍ദനമേറ്റ ബാലന്‍ മരിച്ചു. കര്‍ണാടകയിലെ ഹാവേരിയിലാണ് സംഭവം. ഹരീഷയ്യ(10)എന്ന ബാലനാണ് മരിച്ചത്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരിച്ചത്. മാര്‍ച്ച് 16നാണ് സംഭവം. പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിന് കൊണ്ടുവന്ന കല്ല് കുട്ടിയുടെ മുതുകില്‍ കെട്ടിവച്ചു. മകനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവിനെയും ഇവര്‍ അടുപ്പിച്ചില്ല. പിന്നാലെ അമ്മയെത്തി ബഹളം വച്ചപ്പോള്‍ കടയുടമയും കുടുംബവും ഇവരെ ക്രൂരമായി […]

Continue Reading

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

മസ്‌ക്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി പ്രസന്ന ബാബു(60)ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഒമാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന 39-ാമത്തെ മലയാളിയാണ് പ്രസന്നബാബു.

Continue Reading

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ കുറവ്

കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കുറയുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമായി. ഫെബ്രുവരി 27നാണ് രാജ്യത്ത് അവസാനമായി ഇന്ധനവില കൂടിയത്. അതേസമയം, ആഗോള വിപണിയില്‍ 13 ദിവസത്തിനിടെ ക്രൂഡ് വില 529 രൂപ കുറഞ്ഞു. എന്നാല്‍ ഇന്ധന വിലയില്‍ 39 പൈസയുടെ കുറവ് മാത്രമാണ് ഉണ്ടായത്.

Continue Reading

സംസ്ഥാനത്ത് ഏപ്രില്‍ ആറിന് പൊതുഅവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ആറിന് പൊതുഅവധി. നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് 2456 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading