മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

Kerala Latest News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തലസ്ഥാന ജില്ലയില്‍. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും 4.30ന് നേമം മണ്ഡലത്തിലെ കുമരിച്ചന്തയിലും ആറിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ പരിസരത്തുമാണ് പൊതുയോഗങ്ങള്‍.

മന്ത്രിസഭാ യോഗത്തിലും സിപിഐഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും പങ്കെടുക്കേണ്ടതിനാല്‍ പതിവ് വാര്‍ത്താ സമ്മേളനം ഇന്ന് ഉണ്ടാകില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും ഇന്ന് തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *