സര്‍ക്കാരിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി: സര്‍ക്കാരിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണം. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത് റദ്ദാക്കണം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 40,715 പോസിറ്റീവ് കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹരിദ്വാറില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന കുംഭമേള രോഗവ്യവനം ഉയര്‍ത്തുമെന്ന ആശങ്കയില്‍ കരുതലോടെയിരിക്കാന്‍ കേന്ദ്രം ഉത്തരാഖണ്ഡ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കൊവിഡ് രോഗബാധ വ്യാപിക്കുന്നതിനാല്‍ ഗുജറാത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Continue Reading

കോണ്‍ഗ്രസ്‌ പാര്‍ട്ടി ഗാന്ധി കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന്‌ പ്രിയങ്ക ഗാന്ധി

അസാം: കോണ്‍ഗ്രസ്‌ പാര്‍ട്ടി ഗാന്ധി കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ആശയങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ പ്രത്യക അഭിമുഖത്തിലാണ്‌ പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌‌ പ്രചാരണത്തിനായി പ്രിയങ്ക അസമിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്‌. വാഗ്‌ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ ബി.ജെ.പി വഞ്ചിക്കുകയാണെന്ന്‌ പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്‌ ഒരിക്കലും ഗാന്ധി കുടുംബത്തിന്റെ മാത്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാമ്പിൽ തീ​പി​ടി​ത്തം; ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

ധാ​ക്ക: റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാമ്പിൽ വ​ൻ തീ​പി​ടി​ത്തം. തെ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ലെ ക്യാമ്പിലാണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോടെ അഗ്നിബാധയുണ്ടായത്.തീ​പി​ടി​ത്ത​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചതയാണ് റിപ്പോർട്ട്. അതേസമയം, സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​റ്റതായാണ് സൂചന.വീ​ടു​ക​ൾ​ക്ക് പു​റ​മേ ഫ​സ്റ്റ് എ​യ്ഡ് കേ​ന്ദ്ര​ങ്ങ​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ച​താ​യി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

Continue Reading

പോർക്കളം തെളിഞ്ഞു; മത്സരരംഗത്ത് 957 പേർ, ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിചിത്രം വ്യക്തമായി. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ് പോർക്കളം തെളിഞ്ഞത്.സംസ്ഥാനത്തെ 140 മണ്ഡലത്തിലായി 957 പേരാണ്‌ മത്സരരംഗത്തുള്ളത്‌. മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്‌ – 111 പേർ. ഏറ്റവും കുറവ്‌ വയനാട്ടിൽ–- 18. കാസർകോട്‌ 38, കണ്ണൂർ 75, കോഴിക്കോട്‌ 96, പാലക്കാട്‌ 73, തൃശൂർ 77, എറണാകുളം 99, ഇടുക്കി 27, കോട്ടയം 66, പത്തനംതിട്ട 39, ആലപ്പുഴ 60, കൊല്ലം 79, തിരുവനന്തപുരം 99 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Continue Reading

പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി പരാമര്‍ശം. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ഹര്‍ജിയിലാണ് വിധി. ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും വി രാമസുബ്രഹ്മണ്യനുമായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ പീഡനക്കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനായ പ്രതിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നു. ഈ ഉത്തരവ് വന്‍ വിവാദത്തിന് വഴി തെളിച്ചു.

Continue Reading

രാ​ജ​സ്ഥാ​നി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ജയ്പുർ: രാ​ജ​സ്ഥാ​നി​ല്‍ ജു​ന്‍​ജു​ഹു​നു ജി​ല്ല​യിൽ ക​ളി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രണപ്പെട്ടു. പ്രി​ന്‍​സ്(​ഏ​ഴ്),സു​രേ​ഷ്(​ഏ​ഴ്),സോ​ന(10) എ​ന്നി​വ​രാ​ണ് മ​രണപ്പെട്ടത്. ഉ​ദ​യ്പു​ര്‍​വ​തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​​ണ്.

Continue Reading

ചവറ് കളയുവാനായി പോയ പത്ത് വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: ആറാട്ടുപുഴയിൽ പത്ത് വയസുകാരി പുഴയില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ പഴയചാലില്‍ പുത്തന്‍വീട്ടില്‍ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകള്‍ അലീന സൂസന്‍ കോശിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ സംഭവം നടന്നത്. പുഴയിലേക്ക് ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴയുടെ പടിയില്‍ ചവറുകള്‍ കിടക്കുന്നത് പിതാവിന്റെ ശ്രദ്ധയിപ്പെട്ടിരുന്നു. ഇത് കണ്ട് സംശയം തോന്നിയ പിതാവ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പുഴയില്‍ […]

Continue Reading

രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഇന്ന് കേരളത്തില്‍; എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 22ന് രാവിലെ 11ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പൂണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. വൈകുന്നേരം ആലപ്പുഴയിലെത്തുന്ന അദ്ദേഹം അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 23ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. […]

Continue Reading