കേരളത്തില്‍ 2098 പേര്‍ക്ക് കൂടി കൊവിഡ്; 13 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ […]

Continue Reading

കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം ഉറപ്പാണെന്നും ഇടത് ഭരണം അവസാനിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി.ചാക്കോയുടെ പ്രസ്താവനകളോട് താന്‍ പ്രതികരിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്. അതേസമയം വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്ന വിമര്‍ശനം അദ്ദേഹം ശരിവച്ചു. വനിതാ പ്രാതിനിധ്യത്തില്‍ തമ്മില്‍ ഭേദം കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ഏക നിയമസഭാ സീറ്റായതുകൊണ്ടാണ് നേമത്ത് […]

Continue Reading

കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടക്കും. വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ ആറു വര്‍ഷത്തെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കുന്ന ഒഴിവുകളാണിത്. എന്നാല്‍ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പത്രക്കുറിപ്പില്‍ മൗനം പാലിച്ചു. കേരളത്തില്‍ നിന്നുള്ള നാല് രാജ്യസഭാ ഒഴിവുകളും രണ്ടു പ്രത്യേക വിജ്ഞാപനങ്ങളായി പ്രത്യേകം പ്രത്യേകം ഒരേ സമയം […]

Continue Reading

ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിൽ തീപിടുത്തം; മൂന്നുപേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം .സംഭവത്തിൽ മൂന്നുമരണം റിപ്പോർട്ട് ചെയ്തു . ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം ഉണ്ടായത് .അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്നു കോവിഡ്​ രോഗികളാണ്​ മരിച്ചവര്‍. 14 പേരാണ്​ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്​. രാവിലെ എട്ടുമണിയോടെ ഓക്​സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കല്‍​ കോളജ്​ ആശുപത്രി ഡയറക്​ടര്‍ നസ്​മുല്‍ ഹഖ്​ പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി. തിപിടിത്തത്തെ തുടര്‍ന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്നുപേരുടെയും മരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി എ.ഐ.സി.സി. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകളും പാടില്ലെന്നാണ് എഐസിസിയുടെ നിര്‍ദേശം. അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താന്‍ പാര്‍ട്ടി വേദികള്‍ ഉള്‍പ്പെടുത്താന്‍ എഐസിസി നിര്‍ദേശിച്ചു. അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടല്‍. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.

Continue Reading

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തന്നെ മത്സരിക്കും; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബി.ജെ.പി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ ശോഭ സുരേന്ദ്രന്‍ സന്നദ്ധത അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ബിജെപി കേന്ദ്രനേതൃത്വം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ മത്സരിക്കും. കൊല്ലത്ത് എം.സുനില്‍, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും മത്സരിക്കും. ശോഭ മത്സരിക്കുന്നത് തടയാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന […]

Continue Reading

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാര്‍; ഒരാള്‍ പേര് ചേർത്ത അഞ്ച് തവണ: ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജവോട്ടര്‍മാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ സംസ്ഥാന തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഉദുമയില്‍ കുമാരി എന്ന സ്ത്രീ അഞ്ചു തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു. ഒരേ ഫോട്ടോയും വിലാസവും നല്‍കിയാണ് അഞ്ചു തവണ പേര് ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ […]

Continue Reading

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സി.രഘുനാഥ്​ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയാകും

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് ധര്‍മ്മടത്ത് കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയാകും. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്​ രഘുനാഥ് മത്സരിക്കുക. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക്​​ യു.ഡി.എഫ്​ പിന്തുണ നല്‍കുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്​നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ്​ യു.ഡി.എഫ്​ രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കിയത്​.

Continue Reading

വീടിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണ് മത്സ്യതൊഴിലാളി മരിച്ചു

ഹരിപ്പാട്: വീടിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി വീണ് മത്സ്യതൊഴിലാളി മരിച്ചു. മുതുകുളത്ത് പെരുമ്പള്ളി പുത്തന്‍പറമ്പില്‍ പരേതനായ പീതാംബരന്റെ മകന്‍ സുനില്‍ (43) ആണ് മരിച്ചത്. പെയിന്റിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന സുഹൃത്തിനെ കണ്ടു സംസാരിക്കാനായി മുകളിലേക്ക് കയറുന്നതിനിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരിന്നു. മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ ആണ് അപകടം നടന്നത്. ഒന്നാം നിലയിലെ ഷെയ്ഡില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ ഉടന്‍ തന്നെ സുനിലിനെ […]

Continue Reading

കാസര്‍കോട് മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു

കാസര്‍കോട്: ചെറുവത്തൂരില്‍ അച്ഛനും രണ്ട് മക്കളെയും മരിച്ച നിലയില്‍. ചെറുവത്തൂര്‍ സ്വദേശി രൂപേഷും പത്തും ആറും വയസ്സുള്ള ആണ്‍കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രൂപേഷിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കി രൂപേഷ് തൂങ്ങി മരിച്ചു എന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading