കണ്ണൂരിൽ ഗർഭിണിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോയ വാഹനത്തിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

Kerala Latest News

ക​ണ്ണൂ​ർ: കണ്ണൂരിൽ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നത്തിന് നേരെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആക്രമിച്ചതായി പരാതി . പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ടാ​ണ് സം​ഭ​വം നടന്നത് .ഗർഭിണിയായ ചെ​റു​താ​ഴം സ്വ​ദേ​ശി​നി നാ​സി​ല​യെയാണ് കാ​റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്.

എ​ന്നാ​ൽ എ​ടാ​ട്ട് വ​ച്ച് ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സംഭവത്തിൽ ഇരുപതോളം പേർ ബൈക്കിലെത്തിയിരുന്നു .ഇവരാണ് വാ​ഹ​നം ത​ക​ര്‍​ത്ത​ത്.

ഗു​രു​ത​രമായി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട് . അ​തേ​സ​മ​യം, ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *