രാജ്യത്ത്‌ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തില്‍ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതേസമയത്ത് 1,619 പേര്‍ മരണമടഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് ആകെ 1,50,61,919 പേര്‍ക്കാണ് രോഗം ബാധിച്ചത്. 19,29,329 പേരാണ് നിലവില്‍ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. 1,78,769 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 1,29,53,821 പേര്‍ ഇതുവരെ […]

Continue Reading

കോവിഡ് വ്യാപനം; ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുണ്ണ സാഹചര്യത്തിൽ ഏപ്രിലില്‍ നടത്താനിരുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27 മുതൽ 30 വരെ തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

Continue Reading

സ്ഥിതി അതീവഗുരുതരം; രാജ്യത്ത് 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,501 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,47,88,209 ആയി. മരണസംഖ്യ 1,77,150 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 18,01,316 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ക്കാണ് രോഗമുക്തി. രാജ്യത്ത് ഇതുവരെയുള്ള രോഗമുക്തി 1,28,09,643 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ 12,26,22,590 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി.

Continue Reading

സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Continue Reading

ചികിത്സ തേടുന്നവരില്‍ 90 ശതമാനം ആളുകള്‍ക്കും കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സ തേടുന്നവരില്‍ 90% ആളുകള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ പ്രതിദിന മരണസംഖ്യയും വീണ്ടും ആയിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,185 പേരാണ് വ്യാഴാഴ്ച […]

Continue Reading

കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കൊവിഡ്; ഒരാള്‍ മരിച്ചു

ഹരിദ്വാര്‍: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ്. 4,201 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിര്‍വ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ആണ് മരിച്ചത്. കുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രില്‍ 30 […]

Continue Reading

രാജ്യതലസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യു പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യു പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തീരുമാനം അറിയിച്ചത്. ഡല്‍ഹിയില്‍ മാള്‍, ജിം, സ്പാ, ഓഡിറ്റോറിയം എന്നിവ അടച്ചിടും. സിനിമ തീയറ്ററുകളില്‍ മുപ്പത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളു. റെസ്റ്റൊറന്റുകളില്‍ പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമേ അനുവദിക്കു. കര്‍ഫ്യു സമയത്ത് ഡല്‍ഹിയില്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഇ പാസ് നല്‍കും. ഒരു മുന്‍സിപ്പല്‍ സോണില്‍ ഒരു മാര്‍ക്കറ്റിന് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ഡല്‍ഹിയിലെ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം […]

Continue Reading

തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍; ചികില്‍സയിലുള്ളവരുടെ എണ്ണം 12.64 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 1,61,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. ഇന്നലെ 97,168 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,22,53,697 ആയി ഉയര്‍ന്നു. നിലവില്‍ 12,64,698 പേര്‍ ചികില്‍സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 879 പേരാണ് കൊവിഡ് ബാധിച്ച് […]

Continue Reading

രാജ്യത്ത് സ്പുട്നിക് 5ന് അനുമതി ലഭിച്ചു

ന്യൂഡല്‍ഹി: റഷ്യന്‍ വാക്സിന്‍ സ്പുട്നിക് 5ന് രാജ്യത്ത് അനുമതി ലഭിച്ചു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍. ഇവയുടെ ലഭ്യതയില്‍ […]

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിൽ 1,68,912 പേര്‍ക്ക് രോഗബാധ; 904 മരണങ്ങളും

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,68,912 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,35,27,717 ആയി. 1,21,56,529 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 12,01,009 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 904 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,70,179 ആയി ഉയർന്നു.

Continue Reading