രാജ്യത്ത് സ്പുട്നിക് 5ന് അനുമതി ലഭിച്ചു

India Latest News

ന്യൂഡല്‍ഹി: റഷ്യന്‍ വാക്സിന്‍ സ്പുട്നിക് 5ന് രാജ്യത്ത് അനുമതി ലഭിച്ചു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍.
ഇവയുടെ ലഭ്യതയില്‍ ദിനംപ്രതി 12 ലക്ഷം ഡോസിന്റെ കുറവുള്ളതിനാലാണ് മറ്റ് വാക്സിനുകളെ ആശ്രയിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. സ്പുട്നിക്കിന് പുറമേ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നൊവാക്സ് എന്നീ വാക്‌സിനുകളും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *