കൊവിഡ്‌; 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കുള്ള കുത്തിവയ്പ്പ് നാളെ മുതല്‍

ഡൽഹി: 45 വയസ്സിനുമേല്‍ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം ഏപ്രില്‍ 1മുതൽ ആരംഭിക്കും. ദിവസം രണ്ടരലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യ വകുപ്പു അറിയിച്ചിട്ടുണ്ട്.കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ […]

Continue Reading

കൊവിഡ്‌ രണ്ടാം തരംഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പേ​ര്‍​ക്കു കൂ​ടി കൊവിഡ്‌; 354 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53,480 പേ​ര്‍​ക്കു കൂ​ടി പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 41,280 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 354 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യെ മരിച്ചതായും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,21,49,335 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 1,14,34,301 പേ​ര്‍ ഇ​തി​നോ​ട​കം രോ​ഗ​മു​ക്തി നേ​ടി. 5,52,566 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. 1,62,468 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.അതേസമയം, 6,30,54,353 പേ​ര്‍​ക്കാ​ണ് […]

Continue Reading

കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തമിഴ്നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. കമല്‍ഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തമിഴ്നാട്ടില്‍ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ കമല്‍ഹാസന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തമിഴ്നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിഎംകെയുമായി […]

Continue Reading

കൊവിഡിന്റെ രണ്ടാം തരംഗം; രോഗവ്യാപനം വേഗത്തില്‍, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്ഥിതി സങ്കീര്‍ണമാകുമെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണ നിരക്കും ആദ്യത്തേതിനേക്കാള്‍ ഉയരുന്നതായാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ 1,78,000-ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം പുതുതായി സ്ഥിരീകരിച്ചതില്‍ 84 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം രോഗ വ്യാപനം സങ്കീര്‍ണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു […]

Continue Reading

സുപ്രീം കോടതി ഇടപെട്ടു; കൊലക്കേസില്‍ എം.എല്‍.എയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊലക്കേസില്‍ ബിഎസ്പി(ബഹുജന്‍ സമാജ് പാര്‍ട്ടി) എംഎല്‍എയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ദാമോ ജില്ലയിലെ പത്താരിയയിലെ എംഎല്‍എ, റാം ബായ് സിംഗിന്റെ ഭര്‍ത്താവ് ഗോവിന്ദ് സിംഗിനെയാണ് 2019ല്‍ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇടപെട്ട സുപ്രീം കോടതിയാണ് എത്രയും പെട്ടന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസ് മേധാവിയോട് നിര്‍ദേശിച്ചത്. നേരത്തെ, ഗോവിന്ദ് സിംഗിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിരുന്നു. ആദ്യം 30,000 രൂപ നല്‍കുമെന്ന് അറിയിച്ചുവെങ്കിലും പിന്നീട് […]

Continue Reading

ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാല്‍പ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിൽ 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുക. അതേസമയം, അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.

Continue Reading

നെഞ്ചുവേദന; രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ മര്‍ദ്ദിച്ച ബാലന്‍ മരിച്ചു

ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ മര്‍ദനമേറ്റ ബാലന്‍ മരിച്ചു. കര്‍ണാടകയിലെ ഹാവേരിയിലാണ് സംഭവം. ഹരീഷയ്യ(10)എന്ന ബാലനാണ് മരിച്ചത്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരിച്ചത്. മാര്‍ച്ച് 16നാണ് സംഭവം. പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിന് കൊണ്ടുവന്ന കല്ല് കുട്ടിയുടെ മുതുകില്‍ കെട്ടിവച്ചു. മകനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവിനെയും ഇവര്‍ അടുപ്പിച്ചില്ല. പിന്നാലെ അമ്മയെത്തി ബഹളം വച്ചപ്പോള്‍ കടയുടമയും കുടുംബവും ഇവരെ ക്രൂരമായി […]

Continue Reading

മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; പലിശ എഴുതി തള്ളാനാകില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രിംകോടതി അറിയിച്ചു. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാകില്ലെന്നും സുപ്രിംകോടതി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27 […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 40,715 പോസിറ്റീവ് കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹരിദ്വാറില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന കുംഭമേള രോഗവ്യവനം ഉയര്‍ത്തുമെന്ന ആശങ്കയില്‍ കരുതലോടെയിരിക്കാന്‍ കേന്ദ്രം ഉത്തരാഖണ്ഡ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കൊവിഡ് രോഗബാധ വ്യാപിക്കുന്നതിനാല്‍ ഗുജറാത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Continue Reading