കോണ്‍ഗ്രസ്‌ പാര്‍ട്ടി ഗാന്ധി കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന്‌ പ്രിയങ്ക ഗാന്ധി

അസാം: കോണ്‍ഗ്രസ്‌ പാര്‍ട്ടി ഗാന്ധി കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ആശയങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ പ്രത്യക അഭിമുഖത്തിലാണ്‌ പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌‌ പ്രചാരണത്തിനായി പ്രിയങ്ക അസമിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്‌. വാഗ്‌ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ ബി.ജെ.പി വഞ്ചിക്കുകയാണെന്ന്‌ പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്‌ ഒരിക്കലും ഗാന്ധി കുടുംബത്തിന്റെ മാത്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി പരാമര്‍ശം. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ഹര്‍ജിയിലാണ് വിധി. ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും വി രാമസുബ്രഹ്മണ്യനുമായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ പീഡനക്കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനായ പ്രതിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നു. ഈ ഉത്തരവ് വന്‍ വിവാദത്തിന് വഴി തെളിച്ചു.

Continue Reading

രാ​ജ​സ്ഥാ​നി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ജയ്പുർ: രാ​ജ​സ്ഥാ​നി​ല്‍ ജു​ന്‍​ജു​ഹു​നു ജി​ല്ല​യിൽ ക​ളി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രണപ്പെട്ടു. പ്രി​ന്‍​സ്(​ഏ​ഴ്),സു​രേ​ഷ്(​ഏ​ഴ്),സോ​ന(10) എ​ന്നി​വ​രാ​ണ് മ​രണപ്പെട്ടത്. ഉ​ദ​യ്പു​ര്‍​വ​തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​​ണ്.

Continue Reading

രാ​ജ്യം വീ​ണ്ടും ആ​ശ​ങ്ക​യി​ലേ​ക്ക്; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,951 പേ​ര്‍​ക്ക‌് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 212 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,16,46,081 ആ​യി. മ​ര​ണ​സം​ഖ്യ 1,59,967 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,180 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ 1,16,46,081 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 3,34,646 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച മാ​ത്രം 8,80,655 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. മാ​ര്‍​ച്ച്‌ 21 വ​രെ 23,44,45,774 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും […]

Continue Reading

തിരഞ്ഞെടുപ്പ് പ്രചാരണം;പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് ആ​സാ​മി​ലെ​ത്തും

ദിസ്പുർ: വരാനിരിക്കുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ച​ര​ണ​ങ്ങളുടെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് ആ​സാ​മി​ലെ​ത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന പ്രി​യ​ങ്ക ആ​റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. അതേസമയം, പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക ഇ​ന്ന​ലെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു.

Continue Reading

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ സാഹര്യം സങ്കീര്‍ണമാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും […]

Continue Reading

ശതാബ്ദി എക്‌സ്പ്രസില്‍ വന്‍ തീപിടുത്തം

ലക്‌നൗ: ന്യൂഡല്‍ഹിയില്‍ നിന്നും ലക്‌നൗവിലേയ്ക്ക് പോകുന്ന ശതാബ്ദി എക്‌സ്പ്രസില്‍ വൻ തീപിടുത്തം . ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റര്‍ കാറില്‍ തീ പടർന്ന് പിടിച്ചാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത് . ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ കോച്ച്‌ ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷമാണ് തീ അണയക്കാന്‍ ആരംഭിച്ചത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരെയും സമ്പര്‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലുമുള്ള അലംഭാവമാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട രോഗവ്യാപനത്തിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ മഹാരാഷ്ട്രയില്‍ 17,864 പോസിറ്റീവ് കേസുകളും 87 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളത്തിനെ പഞ്ചാബ് മറികടന്നു. പഞ്ചാബില്‍ 1,818 പോസിറ്റീവ് കേസുകളും 27 […]

Continue Reading

ബി.ജെ.പി എം.പി വീടിനുള്ളില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി എം.പി രാം സ്വരൂപ് ശര്‍മയെ (62) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ ശര്‍മയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചേരാനിരുന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവച്ചു. ഹിമാചല്‍ പ്രദേശിലെ മാന്‍ഡി സ്വദേശിയാണ് ശര്‍മ. 2014 ല്‍ ലോക്‌സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.2019 ല്‍ വീണ്ടും മാന്‍ഡിയില്‍നിന്നും എംപിയായി. ഭാര്യക്കും മൂന്നു മക്കള്‍ക്കും ഒപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

Continue Reading

കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച (മാർച്ച്-17) ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ […]

Continue Reading