ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും

ന്യൂഡൽഹി: രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം വരെ അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച്‌ 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച്‌ പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.

Continue Reading

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ രാത്രി കർഫ്യൂ

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഏപ്രിൽ നാല് വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

കളിച്ചുകൊണ്ടിരുന്ന 7 വയസുകാരിയെ ടിവി കാണിക്കാമെന്ന പേരിൽ വീട്ടിൽ എത്തിച്ചു, ബലാത്‌സംഗത്തിന് ഇരയാക്കി 15 കാരൻ; അറസ്റ്റ്

ലഖ്‌നൗ: ഏഴ് വയസുകാരിയെ 15 വയസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ടിവി കാണിക്കാമെന്ന പേരിൽ പ്രതി തന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Continue Reading

കോവീഷീല്‍ഡിന്റെ വില 157.50 രൂപയായി കുറച്ചു

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനായ കോവീഷീല്‍ഡിന്റെ വില കുറച്ചു. ഒരു ഡോസിന് നിലവില്‍ ഈടാക്കുന്ന 210 രൂപയില്‍ നിന്ന് 157.50 രൂപയായാണ് കുറച്ചത്. രണ്ടാംഘട്ട വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്ട്രാനെക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാക്സിനാണ് കോവിഷീല്‍ഡ്. രണ്ടാംഘട്ടത്തില്‍ 27 കോടി പേര്‍ക്കാണ് കുത്തിവയ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 150 രൂപയ്ക്ക് വാക്സിന്‍ നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കി. വാക്സിന്റെ വിലയോടൊപ്പം […]

Continue Reading

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈറിയത് ചോദ്യം ചെയ്ത യുവതിയെ മര്‍ദിച്ച സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റില്‍

ബംഗളൂരു: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ ചോദ്യം ചെയ്ത യുവതിയെ മര്‍ദിച്ച സംഭവത്തില്‍ ഡെലിവറി ബോയ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ കാമരാജാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചു കൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷ ഇന്ദ്രാനിയാണ് ഡെലിവറി ബോയ് മര്‍ദിച്ചുവെന്ന പരാതിയില്‍ രംഗത്ത് വന്നത്. അതേസമയം, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്നാണ് ഡെലിവറി ബോയ് […]

Continue Reading

മാർച്ച് 26 ന് ഭാരത് ബന്ദ്

ന്യൂഡൽഹി:കാർഷിക കരിനിമയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം നാല് മാസം പൂർത്തിയാകുന്ന മാർച്ച് 26ന് രാജ്യവ്യാപകമായി ബന്ദ് നടത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി കർഷക സമരം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജ്യവ്യാപകമായി ബന്ദ് നടത്താനുള്ള തീരുമാനമെന്നാണ് സൂചന. മടങ്ങിപ്പോയ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലെ സമരസ്ഥലങ്ങളിലേയ്ക്ക് മടങ്ങിവരുമെന്നും സംഘടനകൾ പറയുന്നു.

Continue Reading

മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാം മണ്ഡലത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹാള്‍ഡിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത റോഡ് ഷോ നടത്തിയ ശേഷമാണ് മമത ബാനര്‍ജി പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണത്തിനുള്ള ശേഷം നന്ദിഗ്രാമില്‍ എത്തിയ മമത ശിവറാംപൂരിലെ ദുര്‍ഗ ക്ഷേത്രത്തിലും മസ്ജിദിലും ദര്‍ശനം നടത്തി. ഇന്ന് നന്ദിഗ്രാമില്‍ തന്നെ തങ്ങിയ ശേഷം നാളെ മമത കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കും. അതേസമയം ബംഗാളില്‍ മമത വീണ്ടും അധികാരത്തില്‍ വരുന്നത് […]

Continue Reading

കൊൽക്കത്തയിൽ തീപിടുത്തം; പൊലീസുകാരനും അഗ്നിശമന ഉദ്യോഗസ്ഥരും അടക്കം 7 പേർ മരിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് മരണം. സെൻട്രൽ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിലുള്ള ഒരു ബഹുനില ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരിൽ നാല് അഗ്നിശമന ഉദ്യോഗസ്ഥനും ഒരു പൊലീസുകാരനും ഒരു റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിലെ ലിഫ്റ്റിൽ നിന്നാണ് മരിച്ച 7 പേരിൽ അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്. 25ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം […]

Continue Reading

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

ന്യൂഡൽഹി :പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും .സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനു ഇടയിലാണ് സമ്മേളനം .പൊതു -റെയിൽ ബഡ്ജറ്റുകൾ ഈ സമ്മേളനത്തിൽ പാസാകും . എം പി മാർക്ക് കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള സൗകര്യം ഒരുക്കും .ഒരു മാസം നീളുന്ന സമ്മേളനത്തിൽ ഒട്ടേറെ ബില്ലുകള് പരിഗണനയിൽ വരും .

Continue Reading

കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്ക് സിംഘുവില്‍ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ അതിര്‍ത്തി മേഖലയായ സിംഘുവില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തു. കാറിലെത്തിയ അജ്ഞാതര്‍ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിര്‍ത്തതായാണ്കര്‍ഷകര്‍ പറയുന്നത്. ഞായറാഴ്ച രാത്രി പ്രതിഷേധ സ്ഥലത്തിന് സമീപം ഭക്ഷണവിതരണം നടക്കുന്നതിനിടെയാണ് സംഭവം. അക്രമികള്‍ പഞ്ചാബ് രജിസ്ട്രേഷന്‍ കാറിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading