കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്ക് സിംഘുവില്‍ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തു

India Latest News

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ അതിര്‍ത്തി മേഖലയായ സിംഘുവില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തു. കാറിലെത്തിയ അജ്ഞാതര്‍ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിര്‍ത്തതായാണ്കര്‍ഷകര്‍ പറയുന്നത്.

ഞായറാഴ്ച രാത്രി പ്രതിഷേധ സ്ഥലത്തിന് സമീപം ഭക്ഷണവിതരണം നടക്കുന്നതിനിടെയാണ് സംഭവം. അക്രമികള്‍ പഞ്ചാബ് രജിസ്ട്രേഷന്‍ കാറിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *