ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യക്കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന വൈകുമ്പോഴും ചില കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് രമേശ് ചെന്നിത്തല സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നതായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവന എന്നാല്‍ കാര്യങ്ങളെയെല്ലാം മാറ്റി മറിച്ചു. അവസാന നിമിഷം കെ.സി വേണുഗോപാല്‍ […]

Continue Reading

അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും മാസത്തില്‍ രണ്ട തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമാണ് വ്യവസ്ഥ. ജൂണ്‍ 28 നാണ് അജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അര്‍ജ്ജുന്‍ കോടതിയില്‍ വാദിച്ചിരുന്നു. കൂടുതല്‍ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇനിയും കസ്റ്റഡിയില്‍ ചോദ്യം […]

Continue Reading

കര്‍ണാടകയില്‍ 38 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന

ബംഗളൂരു: കര്‍ണാടകയില്‍ 38 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 28 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാര്‍ഥികളാണ് കോളേജിലുള്ളത്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കര്‍ശന കൊവിഡ് പരിശോധന നടത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയില്‍വേ സ്റ്റേഷനുകളില്‍ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന […]

Continue Reading

കെ.പി.സി.സി ആസ്ഥാനത്ത് കരിങ്കൊടിയും ഫ്‌ളെക്‌സും

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ തുടങ്ങിയ ഉള്‍പ്പോര് തുടരുകയാണ്. കെപിസിസി ആസ്ഥാനത്ത് നേതൃത്വത്തിനെതിരേ ഫ്‌ളെക്‌സ് ബോര്‍ഡും പോസ്റ്ററുകളും കരിങ്കൊടിയും ഉയര്‍ത്തി. നാടാര്‍ സമുദായത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്നാണ് ഫ്‌ളെക്‌സിലെ ആക്ഷേപം. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചെന്നാണ് ഫ്‌ളെക്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമുദായത്തിനു ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധമുണ്ടെന്നും കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തില്‍ ഉയര്‍ന്ന പരാതികള്‍ കെപിസിസി ഭാരവാഹികളെ നിര്‍ണയിക്കുന്‌പോള്‍ പരിഹരിക്കുമെന്നു മുതിര്‍ന്ന […]

Continue Reading

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു മുതല്‍; വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം: പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു തുടങ്ങും. വീട്ടിലിരുന്ന് കുട്ടികള്‍ക്കു പരീക്ഷയെഴുതാം. സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ. പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in എന്ന സൈറ്റില്‍ നിന്നു ചോദ്യ പേപ്പര്‍ ലഭിക്കും. 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുക. 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് […]

Continue Reading

സംസ്ഥാനത്ത് 215 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; കൂടുതല്‍ നിയന്ത്രണങ്ങളില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ബുധനാഴ്ച നടക്കും. പകല്‍ സമയത്തെ തിരക്ക് കുറയ്ക്കുകയാണ് അത്യാവശ്യമെന്ന അഭിപ്രായം ശക്തമാണ്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്യും. നാളെ ചേരുന്ന വിദഗ്ധ സമതിയോഗം നിലവിലെ സര്‍ക്കാര്‍ നടപടികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കും.സംസ്ഥാനത്ത് രാത്രി […]

Continue Reading

ആര്‍.എസ്.പിയും ഇടയുന്നു; യു.ഡി.എഫ് യോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ പൊട്ടിത്തെറി മുന്നണിയിലേക്കും വ്യാപിക്കുന്നു. യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു. ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കോണ്‍ഗ്രസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു നല്‍കി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി നേതൃയോഗത്തില്‍ തീരുമാനിച്ചത്. തുടര്‍നടപടി സ്വീകരിക്കാന്‍ ശനിയാഴ്ച ആര്‍എസ്പി നേതൃയോഗം വിളിച്ചിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ […]

Continue Reading

മലപ്പുറത്ത് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ഖബറിന് പുറത്തെടുത്തു

മലപ്പുറം: പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ഖബറിന് പുറത്തെടുത്തു. മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ അബ്ദുൽ അസീസിൻ്റെ മൃതദേഹമാണ് പുറത്തെടുത്തത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ജൂലൈ 31 നാണ് ചേളാരി സ്വാദേശി അസീസിന്റെ മരണം. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം തിരൂരങ്ങാടി പൊലീസ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. തിരൂർ സബ് കലക്ടർ സൂരജിന്റെ നേതൃത്വത്തിലായിരുന്നു നടപടി ക്രമങ്ങൾ. സ്വത്ത് തട്ടിയെടുക്കാൻ […]

Continue Reading

എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു; സിപിഎം സഹകരണം തള്ളുന്നില്ലെന്ന് പ്രഖ്യാപനം

പാലക്കാട്:അഭ്യൂഹങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയാണ് ഒടുവിൽ ഗോപിനാഥിന്റെ രാജിയിൽ കലാശിച്ചത്. വികാരാധീനനായിട്ടായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ രാജി പ്രഖ്യാപനം. 15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 […]

Continue Reading

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,560 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4445ല്‍ എത്തി. കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. 280 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

Continue Reading