നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതര്‍ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയര്‍ അറേബ്യ എപ്പോള്‍ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം വന്നിട്ടില്ല. തകരാറുകള്‍ പരിഹരിച്ച് ഉടന്‍ തന്നെ പുറപ്പെട്ടേക്കും എന്നാണ് സൂചന.

Continue Reading

കൊവിഡ് വ്യാപന തോത് എട്ടില്‍ കൂടുലുള്ള 566 വാര്‍ഡുകള്‍ അടച്ചു; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WPR) നിരക്ക് എട്ട് പിന്നിട്ട 566 വാര്‍ഡുകള്‍ അടച്ചു. കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശ സ്ഥാപനങ്ങളിലായി 171 വാര്‍ഡുകള്‍ അടച്ചിടും. പാലക്കാട് 102 വാര്‍ഡുകള്‍ അടച്ചിടും. ഇടുക്കിയില്‍ മാത്രമാണ് അടച്ചിടല്‍ ഇല്ലാത്തത്. എറണാകുളം 51, തൃശൂര്‍ 85, കോട്ടയം 26,തിരുവനന്തപുരം 6, പത്തനംതിട്ട 6, കണ്ണൂര്‍ 7, കൊല്ലം 7, ആലപ്പുഴ 13, കോഴിക്കോട് 21, കാസര്‍കോട് 24, വയനാട് 47 എന്നിങ്ങനെയാണ് അടച്ചിടുന്ന […]

Continue Reading

സര്‍ക്കാരിന് കനത്ത തിരിച്ചടി; ഇ.ഡിക്കെതിരായ ജുഡീഷല്‍ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ ജുഡിഷല്‍ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ഇഡി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജുഡീഷല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കി. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു. എതിര്‍ കക്ഷിയെങ്കിലും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കില്ല. എന്നാല്‍ മറ്റ് കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. അതേസമയം, ജൂഡിഷല്‍ കമ്മിഷന് എതിരായ ഇഡി ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇഡി കേന്ദ്രത്തിന് […]

Continue Reading

കേരളത്തിൽ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം; കേന്ദ്രസംഘം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണം രണ്ട് ഡോസ് വാക്‌സിൻ […]

Continue Reading

അടിയന്തര സന്ദര്‍ഭങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും കടയില്‍പോകാം; ശബരിമലയിൽ പ്രതിദിനം 15,000 പേർക്ക് പ്രവേശനം

തിരുവനന്തപുരം: പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യു.ഐ.പി.ആർ നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കും. ഇതുവരെ വാക്സിൻ ലഭ്യമാകാത്തവർക്കും ചില അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും അവശ്യസാധനങ്ങൾ വാങ്ങുന്നതിനു കടകളിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കടകളിലും മറ്റും പോകാൻ അർഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കിൽ […]

Continue Reading

ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

Continue Reading

ഡബ്ല്യു.ഐ.പി.ആർ. എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ

തിരുവനന്തപുരം:പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ പറഞ്ഞു. മുൻപ് ഡബ്ല്യു.ഐ.പി.ആർ. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള 266 വാർഡുകളാണുണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വ്യാഴാഴ്ച നിലവിൽവരും. ഡബ്ല്യു.ഐ.പി.ആർ. നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15-ന് നടതുറക്കുമ്പോൾ രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള […]

Continue Reading

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരാള്‍ക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടയ്ക്കാമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസില്‍ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിധിയിലാണ് […]

Continue Reading

ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും

തിരുവനന്തപുരം: ഇ ബുള്‍ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മലാല്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ പറഞ്ഞു. വാഹനത്തിന്റെ നിറം […]

Continue Reading