കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളില്‍ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി (82) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിലായിരുന്നു അന്ത്യം. ഒരുമാസമായി അര്‍ബുദബാധിതനായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകുന്നേരം നാലിന് ശവസംസ്‌കാരം. എറണാകുളം ചേരാനല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണു നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1940 ഫെബ്രുവരി 5നാണു ജനനം. കഥകളിയില്‍ കരിവേഷങ്ങളുടെ അവതരണത്തില്‍ പ്രസിദ്ധനായിരുന്നു. കലി, ദുശ്ശാസനന്‍, ബാലി, നരസിംഹം, കാട്ടാളന്‍, നക്രതുണ്ഡി, ഹനുമാന്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

പി.എസ്.സിയെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മിഷനെ താഴ്ത്തരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി. ‘വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തില്‍ സഹ്യപര്‍വതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂര്‍ ബാങ്കിന്റെ […]

Continue Reading

മാവേലിക്കരയില്‍ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: മാവേലിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടിയൂര്‍ ഗൗരിശങ്കരത്തില്‍ വിനയകുമാര്‍ (43) ആണ് മരിച്ചത്. വീട്ടില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാങ്കില്‍ നിന്നു വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജോലി ഇല്ലാതിരുന്നതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി പറയുന്നു. മാവേലിക്കര കോടിക്കല്‍ ഗാര്‍ഡന്‍സിന് എതിര്‍വശം ശ്രീഗായത്രി എന്ന ഗ്രാഫിക്‌സ് ഡിസൈന്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

Continue Reading

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്. ഭക്ഷ്യകിറ്റ് വിതരണം ചെയ്തതില്‍ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തിലാണ് തീരുമാനം. പത്ത് മാസത്തെ കുടിശ്ശികയാണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്നും പ്രശനം പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നും ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു. കിറ്റ് വിതരണത്തില്‍ 45 കോടി കുടിശ്ശികയായി കിട്ടാനുണ്ട്. ഓണത്തിന് പട്ടിണി സമരം നടത്തും. എന്നാല്‍ കടയടച്ച് സമരം നടത്തില്ല. ഓണത്തിന് പട്ടിണി സമരം സൂചനാ […]

Continue Reading

കോഴിക്കോട് പിതാവും മകളും ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ പിതാവിനെയും മകളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട:ടെക്ക്‌നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61), മകള്‍ ശാരിക(31) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ടോടെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍ കെട്ടിയത്. ആത്മത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ പ്രഭാവതി. മകന്‍ പ്രജിത്(എഞ്ചിനീയര്‍ ബാംഗ്ലൂര്‍). അസി.കമ്മീഷന്‍ എ.എം സിദിഖിന്റെ നേതൃത്വത്തില്‍ ഫറോക്ക് പോലീസ് സ്ഥലത്തെത്തി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

ചര്‍ച്ച പരാജയപ്പെട്ടു; പി.ജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന 12 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണു പി.ജി ഡോക്ടര്‍മാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പരാതി. റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സൂചന പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച കൊവിഡ് നോണ്‍ കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു […]

Continue Reading

തിരുവനന്തപുരത്ത് ജയിലില്‍ നിന്നിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്‌സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനില്‍ പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഇയാള്‍ ഒളിവിലായിരുന്നു. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനില്‍. വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്നു. ഹോളോ ബ്രിക്‌സ് നിര്‍മാണ ശാലയില്‍ തങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം രാത്രിയെത്തി […]

Continue Reading

കേന്ദ്രസംഘം ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും; നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് കോട്ടയം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ കൊവിഡ് സാഹചര്യം പരിശോധിക്കുന്നത്. ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി നാളെ സംഘം കൂടിക്കാഴ്ച നടത്തും. ഇന്നലെ ആലപ്പുഴയിലായിരുന്നു കേന്ദ്രസംഘത്തിന്റെ പരിശോധന കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

Continue Reading