ഇന്ന് വാരാന്ത്യ ലോക്ക് ഡൗണ്‍; ബക്രീദ് പ്രമാണിച്ച് നാളെ മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുമെങ്കിലും നാളെ ലോക്ക്ഡൗണില്ല. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലാണ് ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണു 18,19,20 തീയതികളില്‍ ഇളവു നല്‍കാന്‍ തീരുമാനിച്ചത്. എ,ബി,സി വിഭാഗത്തിലുള്ള (ടിപിആര്‍ 15 വരെ) പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന […]

Continue Reading

തിരുവനന്തപുരത്ത് വൻ പെണ്‍വാണിഭ സംഘം പിടിയില്‍

തിരുവനന്തപുരം :നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി.9 വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നാണ് ഇന്നലെ ഇവരെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. അസാം പൊലീസും കേരള പൊലീസും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരും അസാം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായി. അസാം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കൊവിഡ്; 130 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. […]

Continue Reading

പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: വ്യാപാരികളുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി അനുകൂലമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. സമരത്തിനില്ലെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അശാസ്ത്രീയമായ കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം കടകള്‍ തുറക്കാനാകാതെ വലയുന്ന വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സമരം പൊടുന്നനെ പിന്‍വലിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ […]

Continue Reading

തിങ്കളാഴ്ച മുതല്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടുവേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പരിശീലന വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചത്.

Continue Reading

കനത്തമഴയില്‍ മണ്ണിടിച്ചില്‍; കൊങ്കണ്‍പാത മണ്ണിനടിയില്‍, ഗതാഗതം മുടങ്ങി

മംഗളൂരു: കനത്തമഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ പെട്ട ഭാഗമാണിത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകര്‍ന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയോടെ […]

Continue Reading

കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കുമെന്ന് ടി നസിറുദ്ദീന്‍

തിരുവനന്തപുരം: കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോട് വിരട്ടല്‍ വേണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം. ‘മുഖ്യമന്ത്രി കച്ചവടക്കാരെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് വിശ്വസിക്കുന്നില്ല. അദ്ദേഹം കൈകാര്യം ചെയ്യില്ല. ജനാധിപത്യം കണ്ട ആളുകളാണ് ഞങ്ങള്‍. അതുകൊണ്ട് വിരട്ടല്‍ വേണ്ട. ജനങ്ങള്‍ക്കുവേണ്ടിയാണ് എല്ലാം സഹിക്കുന്നത്.’- നസിറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. […]

Continue Reading

കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം; പ്രവര്‍ത്തകന് വെട്ടേറ്റു

കൊല്ലം: പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം. കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. വെട്ടേറ്റ ബിജുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് പ്രദേശവാസിയായ ആള്‍ അക്രമം നടത്തിയത്. അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് […]

Continue Reading

മുഖ്യമന്ത്രിയുമായുള്ള വ്യാപാരികളുടെ ചര്‍ച്ച ഇന്ന്; ഇളവുകള്‍ അനുവദിച്ചേക്കുമെന്ന് സൂചന

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തി കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനനന്തപുരത്ത് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ബക്രീദ്, ഓണം വിപണികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. അശാസ്ത്രീയമായ കൊവിഡ് മാനദണ്ഡങ്ങള്‍മൂലം കടകള്‍ തുറക്കാനാകാതെ വലയുന്ന വ്യാപാരികള്‍ ഇന്നലെ മുതല്‍ നടത്താനിരുന്ന സമരം പൊടുന്നനെ പിന്‍വലിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് ന്യായം പറഞ്ഞ് സമരം അവസാനിപ്പിക്കുകയായിരുന്നു. വ്യാപാരി നേതാക്കളോടോ […]

Continue Reading

നെയ്യാര്‍ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ബോംബേറ്; സി.പി.ഒയ്ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാര്‍ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പട്രോളിംഗിനിറങ്ങിയ പോലീസിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ആക്രമണം നടന്നത്. പോലീസിന് നേരെ മാഫിയ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. അക്രമികള്‍ പോലീസ് ജീപ്പ് പൂര്‍ണമായും അടിച്ച് തകര്‍ത്തു. വീടുകള്‍ക്ക് നേരെയും സംഘം ആക്രമണം നടത്തി. ഒരു പോലീസുകാരന് ആക്രമണത്തില്‍ പരിക്കേറ്റു. സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

Continue Reading