സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഐ.എം.എ

തിരുവനന്തപുരം: കേരളത്തിലെ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധത്തില്‍ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തി ആഴ്ചയില്‍ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ബാങ്കുകളും ഓഫീസുകളും തുറക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്‌ബോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്. വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ […]

Continue Reading

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ ഇടുക്കിയില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കി. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ ദിവസം രാത്രി മുതല്‍ മധ്യകേരളത്തില്‍ ചുഴലിക്കാറ്റും കനത്ത മഴയും വലിയ നാശമാണ് വിതച്ചത്. എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിലും നിരവധി വീടുകളുടെ മേല്‍ക്കൂര മരം വീണു തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Continue Reading

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും ശാസ്തമംഗലം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് 35കാരനായ പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് 41കാരിയായ ശാസ്തമംഗലം സ്വദേശിനിക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 21 ആയി. രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്ത് വ്യാപകമായി സിക റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനാ […]

Continue Reading

കോഴിക്കോട് പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടിയില്‍ അജ്ഞാത സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി. കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ സ്വദേശി അഷ്റഫിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വീട്ടിലെത്തിയ സംഘം ആദ്യം അഷ്റഫിന്റെ സഹോദരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീടാണ് അഷറഫിനെ കണ്ടത്. തുടര്‍ന്ന് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു. അഷറഫ് ഒരു മാസം മുമ്പാണ് സൗദിയില്‍ നിന്നു നാട്ടിലെത്തിയത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയാറാണെന്ന സംശയത്തിലാണ് പോലീസ്. ദേശീയപാതയിലെ സി.സി.ടി.വി […]

Continue Reading

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവില്‍ നടപ്പിലാക്കുന്ന കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിന് ഇടയിലാണ് യോഗം. തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവില്‍ നടപ്പിലാക്കുന്ന കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിന് ഇടയിലാണ് യോഗം. വാരാന്ത്യ […]

Continue Reading

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം

കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നുവീണു. എറണാകുളം കുന്നത്തുനാട്ടില്‍ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലമ്പൂര്‍, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകള്‍ തകരുകയും വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തുകയും ചെയ്തു. മഴക്കെടുതിയില്‍ സഹായം എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴയില്‍ പറവൂരില്‍ അന്‍പതോളം വീടുകള്‍ തകര്‍ന്നു. കോട്ടുവള്ളി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൊവിഡ്; 100 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 5 സാമ്പിളുകള്‍ കൂടി നെഗറ്റീവായി എന്നും മന്ത്രി അറിയിച്ചു.

Continue Reading

ഗര്‍ഭിണികള്‍ക്ക് പ്രഥമ പരിഗണന; കേന്ദ്ര സംഘം സിക ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സിക വൈറസ് ബാധിത മേഖലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. ഗര്‍ഭണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരില്‍ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയില്‍ സികയും ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സിക വൈറസ് പരിശോധന, […]

Continue Reading