തൃശൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നു പീഡിപ്പിച്ചുവെന്നു കേസ്. തൃശൂർ പുന്നയൂർക്കുളത്താണു സംഭവം. 15 വയസ്സുള്ള പെൺകുട്ടിയാണു പീഡനത്തിന് ഇരയായത്. സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ ചൈൽഡ് ലൈനിന്റെ മുന്നിൽ പ്രശ്‌നം എത്തിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 4 ദിവസം മുൻപ് കേസെടുത്ത പൊലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് […]

Continue Reading

‘പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല മന്ത്രിമാർ’; സതീശനെ വിമർശിച്ച് റിയാസ്

പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് വി.ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട് വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.   രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ടതില്ല. പ്രതിപക്ഷ നേതാവിന്റെ പരിചയക്കുറവ് മറച്ചു വെക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നത്. ബി.ജെ.പിയെ പറയുമ്പോൾ വി.ഡി സതീശന് പൊള്ളുന്നത് എന്തിനാണെന്നും റിയാസ് ചോദിച്ചു.

Continue Reading

ഓക്‌സിജൻ ഉണ്ടായിരുന്നു, മരണം മെഡി.കോളജിലെത്തിയശേഷമെന്ന് പ്രാഥമിക റിപ്പോർട്ട്; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഓക്‌സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തും എന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആരോപണം ഉയർന്നതോടെ ജില്ല മെഡിക്കൽ ഓഫിസറോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു. ഞായറാഴ്ചയാണ് വെൺപാല സ്വദേശി രാജൻ […]

Continue Reading

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം, സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതിനാല്‍ വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിധത്തിലേക്ക് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും. ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്നതിനുള്ള ബില്ല് നേരത്തെതന്നെ സംസ്ഥാന സര്‍ക്കാര്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ […]

Continue Reading

ഭാര്യക്കെതിരായ നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്നും ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സിഎസ് സുധയുടെയും നിരീക്ഷണം. ഭാര്യ തന്നെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം ക്രൂരത തന്നെയാണ്. ക്രൂരതയെന്നാല്‍ അതു ശാരീരിക പീഡനം തന്നെ […]

Continue Reading

കിഫ്ബി കേസിലെ ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

കിഫ്ബി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മസാല ബോണ്ട് കേസിലെ എൻഫോഴ്‌സ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി ജസ്റ്റിസ് വിജി അരുൺ ആണ് പരിഗണിച്ചത്. ഇ.ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് […]

Continue Reading

മോന്‍സന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു, വെളിപ്പെടത്തലുമായി ഡ്രൈവര്‍ ജെയ്‌സണ്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. മോന്‍സന്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തുന്നത്. മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കാനുമൊക്കെ ഡിഐജി എസ് സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം വാഹനം ഉപയോഗിച്ചതായാണ് ജെയ്‌സണ്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സണ്‍ പറഞ്ഞു. തൃശൂരില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ […]

Continue Reading

മാനന്തവാടിയിൽ വരിക പഴംപൊരി തിന്നുക, ബത്തേരിയിൽ വരിക ബോണ്ട തിന്നുക; രാഹുൽ ഗാന്ധിക്കെതിരെ എ.എൻ.ഷംസീസ്

വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീസ് എംഎൽഎ. രാഹുൽ ഗാന്ധിയുടെ പരിപാടി മാനന്തവാടിയിൽ വരിക പഴംപൊരി തിന്നുക, ബത്തേരിയിൽ വരിക ബോണ്ട തിന്നുക, കൽപ്പറ്റയിൽ വരിക പഫ്‌സ് തിന്നുക എന്നതാണെന്നും ഇതാണോ നേതാവിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽനിന്നു 19 പേരെ ജയിപ്പിച്ചപ്പോൾ ജനത്തിനു മനസിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്നെന്നും അദ്ദേഹം പരിഹസിച്ചു. ‘അപകടകരമായ രാഷ്ട്രീയത്തെ ബിജെപിയും സംഘപരിവാറും പ്രോത്സാഹിപ്പിക്കുമ്പോൾ അതിനെതിരേ സംസാരിക്കാൻ കോൺഗ്രസ് എവിടെ? രാഹുൽ ഗാന്ധിയുണ്ടല്ലേ! എസ്എഫ്ഐക്കാരുടെ ഭാഗത്തുണ്ടായ ഒരു […]

Continue Reading

ഷാജഹാൻറെ കൊലപാതകം; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളടക്കം 2 പ്രതികൾ പിടിയിൽ

പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായത്. രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ഷാഹജാന്റെ വധക്കേസിൽ എട്ട് പ്രതികളാണുള്ളത്. ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷ് നൽകിയ മൊഴി. അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ.രാജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. കൊലപാതകത്തിന് കാരണമായത് രാഷ്ട്രീയ വിരോധമാണോ എന്നത് പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ആദ്യ നിലപാട്. […]

Continue Reading

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് – ബിജെപി സംഘം; വ്യാജപ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് സിപിഎം

പാലക്കാട് മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് – ബിജെപി സംഘമാണെന്ന് ആവര്‍ത്തിച്ച് സിപിഎം. സിപിഎം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്‍എസ്എസ് – ബിജെപി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൊലനടത്തിയവര്‍ ആര്‍എസ്എസ്-ബിജെപി സജീവ പ്രവര്‍ത്തകരാണെന്ന് ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവര്‍ക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനല്‍ […]

Continue Reading