നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; 25 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു 4.5 കിലോ ഹെറോയിന്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണയില്‍ ഏകദേശം 25 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) നാളെ രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കര്‍ണാടക തീരത്ത് (മംഗലാപുരം മുതല്‍ കാര്‍വാര്‍ വരെ) നാളെ രാത്രി 11.30 വരെ 2.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് […]

Continue Reading

അഭയ കേസ്; സര്‍ക്കാരിനും ഡി.ജി.പിക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ.തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനോടും ഡി.ജി.പിയോടും ഹൈക്കോടതി വിശദീകരണം ചോദിച്ചു. പരോള്‍ ചട്ടവിരുദ്ധമാണെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ജയില്‍ ഡിജിപിക്കും ഫാ. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണ് പരോള്‍ അനുവദിച്ചതെന്ന വിശദീകരണം ജയില്‍ ഡിജിപി കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കളവാണെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. സര്‍ക്കാരും ഡിജിപിയും […]

Continue Reading

സംഗീത സംവിധായകന്‍ മുരളി സിതാര ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: പ്രശസ്‌ത സംഗീത സംവിധായകന്‍ മുരളി സിത്താര അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം പോസ്റ്റ് മോര്‍ട്ടത്തിനും കോവിഡ് പരിശോധനകള്‍ക്കും ശേഷം സംസ്കരിക്കും. 24 വര്‍ഷത്തോളം ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക്‌ കമ്പോസറായിരുന്നു. മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാനാന്റെ മകനായ മുരളി സിത്താര, യേശുദാസിന്റെ തിരുവനന്തപുരത്തെ തരംഗനിസരി സംഗീതസ്‌കൂളില്‍നിന്ന്‌ കര്‍ണാടകസംഗീതവും വെസേ്‌റ്റണ്‍ […]

Continue Reading

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. സുഹൃത്ത് മഹേഷിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (74) കാലം ചെയ്തു. ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിവരെ ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. പരുമല പള്ളിയിൽ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെ […]

Continue Reading

കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക്ക; ആകെ രോഗബാധിതരുടെ എണ്ണം 18 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്കുകൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം […]

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാതീരത്തിനടുത്ത് ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. തിങ്കളാഴ്ച ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര […]

Continue Reading

സ്ത്രീധന പീഡനം; കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് ഭര്‍തൃ മാതാവിന്റെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കൊല്ലം കന്നിമേല്‍ച്ചേരി പുളിഞ്ചിക്കല്‍വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജയാണ് ജൂണ്‍ 30നു രാത്രി ആത്മഹത്യ ചെയ്തത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്ന് അനുജ മുറിയില്‍ക്കയറി വാതിലടച്ച ശേഷം തൂങ്ങുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. സംഭവത്തില്‍ സതീഷിന്റെ അമ്മ സുനിജയ്ക്കെതിരേ ശക്തികുളങ്ങര പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസ് […]

Continue Reading