നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; 25 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

Kerala Latest News

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു 4.5 കിലോ ഹെറോയിന്‍ പിടികൂടി.
ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ലഹരിമരുന്ന് പിടികൂടിയത്.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണയില്‍ ഏകദേശം 25 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *