കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

വിസമയ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണം; പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വിസമയ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്ത്രീധന പീഡന മരണകുറ്റം നിലനില്‍ക്കില്ലെന്ന് കിരണ്‍ കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. കേസിലെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ കിരണ്‍ കുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും […]

Continue Reading

കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളുടെ മുറി വാടക പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ മുറി വാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2645 രൂപ മുതല്‍ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. പുതിയ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മൂന്ന് വിഭാഗമായി തിരിച്ചാണ് പുതുക്കിയ മുറി വാടക. എന്‍എബിഎച്ച് ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി […]

Continue Reading

ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി

തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി. അനുജിത്ത് അനില്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്. മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി എന്നും വീട്ടുകാര്‍ പറഞ്ഞു. 20 മണിക്കൂര്‍ വരെ ഗെയിം കളിച്ചിരുന്ന അനുജിത് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കിട്ടിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.

Continue Reading

കേരളത്തിന്റെ കൊവിഡ് പ്രതിരോധം; കേന്ദ്ര സംഘത്തിന് സംതൃപ്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ് സംഘം പരിശോധിച്ചത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ നടപടികളിലും സംഘം സംതൃപ്തരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തെ ധരിപ്പിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണെന്ന് അവരെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ ഒരു ദിവസം എടുക്കാനുള്ള […]

Continue Reading

മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനമായി. മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍ മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം. 20 ലക്ഷം ധനസഹായം നല്‍കാന്‍ തീരുമാനമായി. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്. ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ […]

Continue Reading

ഇടുക്കിയില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചു മൂടി

തൊടുപുഴ: ഇടുക്കി രാജാക്കാട്ടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. ജാര്‍ഖണ്ഡുകാരന്‍ ദന്‍ദൂര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി ദേവ്ചരണ്‍ പോലീസ് പിടിയിലായി. മണ്‍വെട്ടി കൊണ്ട് ഇയാള്‍ ദന്‍ദൂറിന്റെ തലയില്‍ അടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടുകയായിരിന്നു.

Continue Reading

ടി.പി.ആര്‍ ഉയരുന്നു ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുരുവായൂര്‍ നഗരസഭയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനമായതിനെ തുടര്‍ന്നാണ് നിയന്ത്രണം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ല. പുതിയ വിവാഹ ബുക്കിങ്ങും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താന്‍ അനുമതി നല്‍കും.

Continue Reading

കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കൊവിഡ്; 148 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 […]

Continue Reading