അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സര്‍ക്കാറിന്റെ ആലോചനയെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് ചലച്ചിത്രമേള നടത്തിയത്. ചലച്ചിത്രമേള പതിവു പോലെ തിരുവനന്തപുരത്ത് തന്നെ നടത്തണം എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് കാലത്ത് സാധാരണസാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി സംവിധാനം കൊണ്ടു വരാന്‍ തീരുമാനിച്ചത്. സിനിമകള്‍ തീയേറ്ററുകളില്‍ തന്നെ വരണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം. താത്കാലികമായ ആശ്വാസം കലാകാരന്‍മാര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോം […]

Continue Reading

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പുനലൂർ സ്വദേശിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു

ശ്രീകാര്യം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പുനലൂർ സ്വദേശി വിപിനെയും കുടുംബത്തേയും അയൽവാസികളെയും വീട്ടിൽ കയറി ആക്രമിച്ചത്. ഇന്നലെ രാത്രിയോടെ ചെങ്കോട്ടുകോണത്തെ വീട്ടിൽ കയറിയ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു. തുടർന്ന് പൊലീസിനെ കണ്ട ഗുണ്ടാ സംഘം രക്ഷപെടാൻ ശ്രമിച്ചു. ശേഷം പൊലീസ് പിടികൂടുകയായിരുന്നു.

Continue Reading

കാലവര്‍ഷം നാളെ മുതല്‍ ശക്തമാകും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ സംസ്ഥാനത്ത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് […]

Continue Reading

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചത്. ടി.പി.ആര്‍ 5 ല്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും, 5 മുതല്‍ 10 വരെയുള്ള ബിയിലും, 10 മുതല്‍ 15 വരെ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടി.പി.ആറുള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. ജൂലൈ ഏഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ,ബി വിഭാഗത്തിലെ പ്രദേശങ്ങളില്‍ […]

Continue Reading

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്. കൊച്ചിയില്‍ പെട്രോള്‍ 100.42 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 100.68 രൂപയും ഡീസലിന് 94.71 രൂപയുമാണ് ഇന്നത്തെ വില.

Continue Reading

ഇടുക്കിയില്‍ വീണ്ടും ഭൂചലനം; കെട്ടിടങ്ങളുടെ ജനാല ചില്ലുകള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുകള്‍

ചെറുതോണി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇന്നലെ രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. ഭൂചലനം 5 സെക്കന്‍ഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭപ്പെട്ടു. പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. കുമളിയിലും ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്.

Continue Reading

ബാലഭാസ്‌കറിന്റെ മരണം;കലാഭവൻ സോബി ജോർജ്ജ് നയം വ്യക്തമാക്കി വീണ്ടും രംഗത്ത്

കൊച്ചി;ഇവരുടെ കൈയെത്തുദൂരത്ത് പ്രതികളുണ്ട്.എന്നിട്ടും ഇവർ ആരെയാണ് ഭയപ്പെടുന്നത്.ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട കാര്യങ്ങൾ പാടെ അവഗണിയ്ക്കുന്നവർ രാമനാട്ടുകര വാഹനാപകട വാർത്തകളും കാണുന്നുണ്ടാവുമല്ലോ… കലാഭവൻ സോബി ജോർജ്ജിന്റേതാണ് വാക്കുകൾ.രാമനാട്ടുകരയിൽ സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വാഹന ചെയിസംഗിനിടെ അപകടമുണ്ടാവുകയും 5 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടി,വയലിസ്റ്റ് ബാലഭാസ്‌കറിന്റെ മരണമായി ബന്ധപ്പെട്ട് താൻ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളും ഇതിൽ അന്വേഷണ ഏജൻസി സ്വീകരിച്ച നിഷേധാത്മക നിലപാടും ഒരിക്കൽക്കൂടി പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനാണ് ഇതിലൂടെ സോബി ജോർജ്ജിന്റെ നീക്കമെന്ന് വ്യക്തം. കുറച്ചുപേരെ […]

Continue Reading

മരണശേഷവും കെ.എം മാണി വേട്ട അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ :കെ എം മാണി സാറിനെ ഇല്ലാത്ത⁰ ആരോപണത്തിൻ്റെ പേരിൽ ജീവിച്ചിരുന്നപ്പോൾ വേട്ടയാടി, അതിൽ മനംനെന്ത് ഹൃദയം പൊട്ടി മരിച്ച കെ.എം.മാണിയോട് രാഷ്ട്രീയ വൈരാഗ്യം തീർത്ത എൽഡി എഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ആത്മാഭിമാനമുണ്ടെങ്കിൽ ജോസ് കെ മാണിയും കൂട്ടരും മാണി സാറിനെ വീണ്ടും അധിക്ഷേപിച്ച എൽഡിഎഫിൽ നിന്ന് രാജി വെച്ച് പുറത്തു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിലെ കൈയ്യാങ്കളി കേസിൽ മാണി […]

Continue Reading

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി: സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. കൊച്ചി നാവികസേന ആസ്ഥാനത്താണ് സംഭവം. മരിച്ചത് വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള യു.പി സ്വദേശ് തുഷാര്‍ അത്രി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മൃദതേഹം ഐ.എന്‍.എച്ച്.എസ് ആശുപത്രിയില്‍

Continue Reading

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഇന്നു വ്യാപാരികള്‍ കടകളടച്ചു സമരം നടത്തും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഇന്നു വ്യാപാരികള്‍ കടകളടച്ചു സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സൂചനാ സമരം നടത്തുന്നത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് മറ്റു സമരപരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര അറിയിച്ചു.

Continue Reading