ബാലഭാസ്‌കറിന്റെ മരണം;കലാഭവൻ സോബി ജോർജ്ജ് നയം വ്യക്തമാക്കി വീണ്ടും രംഗത്ത്

Kerala Latest News

കൊച്ചി;ഇവരുടെ കൈയെത്തുദൂരത്ത് പ്രതികളുണ്ട്.എന്നിട്ടും ഇവർ ആരെയാണ് ഭയപ്പെടുന്നത്.ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട കാര്യങ്ങൾ പാടെ അവഗണിയ്ക്കുന്നവർ രാമനാട്ടുകര വാഹനാപകട വാർത്തകളും കാണുന്നുണ്ടാവുമല്ലോ…

കലാഭവൻ സോബി ജോർജ്ജിന്റേതാണ് വാക്കുകൾ.രാമനാട്ടുകരയിൽ സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വാഹന ചെയിസംഗിനിടെ അപകടമുണ്ടാവുകയും 5 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടി,വയലിസ്റ്റ് ബാലഭാസ്‌കറിന്റെ മരണമായി ബന്ധപ്പെട്ട് താൻ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളും ഇതിൽ അന്വേഷണ ഏജൻസി സ്വീകരിച്ച നിഷേധാത്മക നിലപാടും ഒരിക്കൽക്കൂടി പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനാണ് ഇതിലൂടെ സോബി ജോർജ്ജിന്റെ നീക്കമെന്ന് വ്യക്തം.

കുറച്ചുപേരെ കൂട്ടുപിടിച്ച് എങ്ങിനെയൊക്കെ ദ്രോഹിയ്ക്കാമോ അത്തരത്തിലെല്ലാം അന്വേഷണ ഏജൻസി ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും ഇതുകൊണ്ടൊന്നും താൻ പേടിച്ച് പിൻമാറുമെന്ന് ആരും കരുതേണ്ടെന്നും കേസിൽ തന്നെ മൂലയ്ക്കിരുത്താമെന്ന്് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും കണ്ട കാര്യങ്ങളിൽ മരണം വരെ ഉറച്ചുനിൽക്കുമെന്നും മാധ്യമങ്ങൾക്കുനൽകിയ അറിയിപ്പിൽ സോബി ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

വയലിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും കലാഭവൻ സോബി ജോർജ്ജും പ്രമുഖ അഭിഭാഷകൻ രാമൻ കർത്ത മുഖേന നൽകിയ ഹർജികൾ പരിഗണിയ്ക്കുന്നത് തിരുവന്തപുരം സി ജെ എം കോടതി മറ്റൊരുദിവസത്തേയ്ക്ക് മാറ്റിയിരുന്നു.ഇന്നലെയാണ് ഇതുസംബന്ധിച്ച കോടതി ഇടപെടലുണ്ടായത്.ഈ സാഹചര്യത്തിലാണ് സോബി ജോർജ്ജ് ഈ വിഷയത്തിൽ നിലപാടറിയിച്ച് വീണ്ടും രംഗത്തെത്തിയിട്ടുള്ളത്.

ഈ വർഷം മാർച്ച് 23-ന് വെവ്വേറെ സമർപ്പിച്ച ഹർജി അന്നുതന്നെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.മെയ് 28-ലേയ്ക്ക് ുപിഗണിയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ലോക്ഡൗൺമൂലം കോടതി സിറ്റിംഗ് ഉണ്ടായില്ല.തുടർന്ന് കേസ്സ് ഇന്നലെ പരിഗണിയ്ക്കുന്നതിനായി മാറ്റിവച്ചിരിയ്ക്കുകയായിരുന്നു.ഇതാണ് ഇപ്പോൾ വീണ്ടും മറ്റൊരുദിവസത്തേയ്ക്ക് മാറ്റി വച്ചിട്ടുള്ളത്.

കുടുംബത്തിന്റെ ആവശ്യപ്രകാരം ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്തിയിരുന്നു.ബാലഭാസകറിന്റേത് കാർ അപകടത്തെത്തുടർന്നുള്ള മരണമാണെന്നും ബാഹ്യഇടപെടലുകൾ ഉണ്ടായതായി തെളിവുകൾ ഇല്ലന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ.ഇതിനുപിന്നാലെ കേസ്സ് അട്ടിമറിയ്ക്കപ്പെട്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സോബി ജോർജ്ജ് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *